തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായും കുഞ്ഞിന്റെ മാതാപിതാക്കളുമായും ആശയവിനിമയം നടത്തി.
കുഞ്ഞ് ആരോഗ്യവതിയാണെന്ന് മന്ത്രി പറഞ്ഞു. നിര്‍ജലീകരണം ഒഴിവാക്കാനുള്ള ചികിത്സ നടക്കുന്നു. കുഞ്ഞിന് വിശദമായ പരിശോധന നടത്തി ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കും. മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ഈ കുഞ്ഞിന്റേയും സഹോദരങ്ങളുടേയും സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നുമാണ് കണ്ടെത്തിയത്. കുട്ടിയെ പൂർണ്ണ ആരോഗ്യവതിയായ നിലയിലാണ് ലഭിച്ചത്. കുട്ടിയെ ആരോ കൊണ്ട് ഇരുത്തിയത് ആണെന്നാണ് സമീപവാസികൾ പറയുന്നത്.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















