ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ അഷ്ഫാഖ് ഹുസൈൻ, സാകിർ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാലുപേരെ കോടതി വെറുതെവിട്ടു. അശോക്, അജയ്, ശുഭം, ജിതേന്ദർ കുമാർ എന്നിവരെ വെറുതെവിട്ടത്. പ്രതികൾ കലാപകാരികളായ ജനക്കൂട്ടത്തിൻ്റെ ഭാഗമാണെന്ന് തെളിയിക്കാൻ തെളിവുകളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവം നടന്ന സമയത്തും സ്ഥലത്തും പ്രതികൾ കലാപകാരികൾക്കൊപ്പമുണ്ടായിരുന്നുവെന്ന് തെളിയിക്കാനായില്ലെന്നും ദൃക്‌സാക്ഷികൾ പ്രോസിക്യൂഷൻ വാദത്തെ അനുകൂലിക്കുന്നിലെന്നും കോടതി പറഞ്ഞു. സംഭവത്തിനിടെയുള്ള കോൾ ഡിറ്റൈൽസ് റെക്കോർഡ് (സി.ഡി.ആർ), വാളുകൾ, കത്രിക, പ്രതികൾ ധരിച്ച വസ്ത്രം എന്നിവ കണ്ടെത്തിയിരുന്നു.
എന്നാൽ സിഡിആറിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരാൾ നിർണിത സ്ഥലത്തുണ്ടായിരുന്നുവെന്ന് തീർച്ചയാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. വാളിലും കത്രികയിലും കൊല്ലപ്പെട്ടവരുരെ രക്തക്കറയുണ്ടായിരുന്നില്ലെന്നും വസ്ത്രങ്ങളിലെ രക്തക്കറ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയിട്ടില്ലെന്നും കലാപകാരികൾക്കിടയിൽ കുറ്റാരോപിതരുടെ സാന്നിധ്യം തെളിയിക്കുന്ന സാഹചര്യത്തെളിവുകൾ പോലുമില്ലെന്നും കോടതി പറഞ്ഞു.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















