തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, സൗജന്യ സേവനത്തിനായി ആളുകളെ നിയോഗിക്കുന്നത് നിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗീകൃത സംഘടനയായ ശ്രീ പത്മനാഭ സ്വാമി ടെംമ്പിൾ എംപ്ലോയീസ് യൂണിയന്റെ നേതൃത്ത്വത്തിൽ ധർണ്ണ നടത്തി.
യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എസ്.എ. സുന്ദർ ധർണ്ണ ഉത്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായ അഡ്വ.ആർ.എസ്.വിജയ് മോഹൻ, കെ.എസ്.ബാബു രാജൻ, ടി.ആർ.അജയകുമാർ, വിശ്വ കുമാർ, കെ.എസ്.അനിൽകുമാർ, ശങ്കർ, ശരത്ത്, രതീഷ്, പെൻഷൻ യൂണിയൻ നേതാക്കളായ പങ്കജാക്ഷൻ നായർ, ജയകുമാരൻ നായർ എന്നിവർ സംസാരിച്ചു.
ഈ ആവശ്യങ്ങൾ അടിയന്തിരമായി പരിഗണിമില്ലെങ്കിൽ അനിശ്ച്ചിതകാല സമരം നടത്തുമെന്നും യൂണിയൻ തീരുമാനമെടുത്തു.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ