തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ രാത്രി പത്തിനും 1 20നും ഇടയിലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയില്‍ അവ്യക്തത ഉണ്ടെങ്കിലും സംശയിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ പോലീസിന് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നുംതന്നെ ലഭിച്ചിട്ടില്ല. നിലവിൽ കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അവ്യക്തമായ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പോലീസിന് ലഭ്യമായിട്ടുള്ളത്.
സംശയം തോന്നുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 17 മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയുടെ തിരോധനത്തിന് പിന്നിലാരാണെന്നോ കാണമെന്തെന്നോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഒരു പകൽ മുഴുവൻ അന്വേഷിച്ചിട്ടും കാര്യമായി മുന്നേറ്റം ഇല്ലാത്തത് പോലീസിന് സമ്മർദം ഉണ്ടാക്കുന്നുണ്ട്. അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പോലീസിന്റെ പ്രതികരണം.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. അതിനിടെ കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.
രണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴി അടിസ്ഥാനമാക്കി തുടങ്ങിയ അന്വേഷണം തുടങ്ങിയെടുത്ത് തന്നെയാണ്. സഹോദരന്‍ കണ്ടെന്നു പറയുന്ന മഞ്ഞ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു. മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടു വയസ്സുകാരിയുടെ വസ്ത്രങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് എങ്കിൽ സിസിടിവികളിൽ പെടാതെ എങ്ങനെ രക്ഷപ്പെട്ടു എന്നത് പോലീസിനെ കുഴക്കുന്നു. ക്യാമറ കണ്ണുകൾ ഇല്ലാത്ത ബ്ലാങ്ക് സ്പോട്ടുകൾ വഴി കുട്ടിയെ കാണാതായ സ്ഥലത്തു നിന്ന് പ്രധാന റോഡിലേക്ക് എത്താൻ സാധിക്കുമോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















