ശരീരത്തിലെ സ്‌ട്രെച് മാർക്കുകൾ പെട്ടന്ന് കളയാം: ഇത് ഉപയോഗിച്ച് നോക്കു

സാധരണ എല്ലാവര്ക്കും ഇടുപ്പിലും, കയ്യുടെ ഭാഗങ്ങളിലുമായിട്ടാണ് സ്‌ട്രെച് മാർക്കുകൾ വരുന്നത്. സ്‌ട്രെച് മാർക്കുകൾ പല കാരണങ്ങൾ മൂലം വരാം. ഒരുപക്ഷെ നിങ്ങൾക്ക് വണ്ണം വയ്ക്കുകയോ, വണ്ണം കുറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ സ്‌ട്രെച് മാർക്കുകൾ വരാം. മരുന്നുകളും, ക്രീമുകളും ഉപയോഗിച്ചിട്ടും മാറാത്ത മാർക്കുകൾ പെട്ടന്ന് കളയുവാൻ ചില മാർഗ്ഗങ്ങളുണ്ട്. ഏതൊക്കെയാണവ എന്ന് നോക്കാം 

വെളിച്ചെണ്ണ

ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്‌ട്രെച്ച്‌  മാർക്കുകളെ അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം. 

ആവണക്കെണ്ണ

സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്‍റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്. 

ഒലീവ് ഓയില്‍

സ്‌ട്രെച്ച്‌ മാർക്‌സ്  ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. 

ചെറുനാരങ്ങ

സ്‌ട്രെച്ച്‌ മാർക്‌സ്  ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും. 

കറ്റാര്‍വാഴ

ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള പരിഹാരമാണ് കറ്റാര്‍വാഴ. ദിവസവും കറ്റാര്‍വാഴ നീര് പുരട്ടി നല്ലതു പോലെ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 

പാൽപ്പാട

സ്ട്രെച്ച് മാര്‍ക്സ് മാറാൻ ഏറ്റവും മികച്ചതാണ് പാൽപ്പാട. പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്നു മാസക്കാലം ചെയ്യണം

ഷിയ ബട്ടര്‍

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും. അതിനായി സ്‌ട്രെച്ച്മാര്‍ക്‌സുള്ള ഭാ​ഗത്ത് ഷിയ ബട്ടര്‍ നന്നായി പുരട്ടാം. 

തേന്‍

ശരീരത്തിലെ പാടുകള്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി, മസാജ് ചെയ്യുന്നത് ഇവയെ അകറ്റാന്‍ സഹായിക്കും. 

മുട്ട

മുട്ടയുടെ വെള്ളയും സ്‌ട്രെച്ച്‌ മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം. 

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നീര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മ്മത്തിലെ ഇരുണ്ട വൃത്തങ്ങള്‍, മറ്റ് പാടുകള്‍ എന്നിവ അകറ്റാന്‍ സഹായിക്കും. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടിയാല്‍ മാത്രം മതി. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ ഇത് തുടരാം.