ഡല്‍ഹി ചലോ കര്‍ഷക സമരം ഒത്തു തീര്പ്പായേക്കാന് സാധ്യത തെളിഞ്ഞ് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും ചര്‍ച്ചക്ക് സന്നദ്ധമായിരിക്കുന്നു. കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്നും ചര്‍ച്ച നടത്തും. ഹരിയാന- പഞ്ചാബ് അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സമരം ചെയ്യുന്ന എല്ലാ വിഭാഗങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ സഹകരിക്കുന്നില്ല. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ രാഷ്ട്രീയേതര വിഭാഗവുമായിട്ടാണ് ചര്‍ച്ച.
കേന്ദ്ര സര്‍ക്കാറുമായുള്ള നാലാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക സമരം രൂക്ഷമായിരുന്നു. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ഗ്യാന്‍ സിങ് എന്ന കര്ഷകന് ഹൃദയാഘാതം മൂലം സമരത്തിനിടയില്‍ മരണപ്പെട്ടത് പ്രതിഷേധം ശക്തമാക്കാനിടയായി. ഡല്‍ഹിയിലേക്ക് കര്‍ഷകരെത്തുന്നത് തടയാനായി ഡല്‍ഹി- ഹരിയാന പൊലീസ് പ്രതിരോധം കൂടുതല്‍ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്ാന് തീരുമാനിച്ചിരിക്കുന്നത്.
താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താങ്ങുവില നിയമപരമാക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കും. ഈ ആവശ്യത്തോടുള്ള കര്‍ഷകരുടെ പ്രതികരണമാണ് ചര്‍ച്ചയുടെ ജയപരാജയങ്ങളെ തീരുമാനിക്കുന്നത്. ‘ദില്ലി ചലോ’ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള നാലാംഘട്ട ചര്‍ച്ചകള്‍ ചണ്ഡീഗഡില്‍ വെച്ചാീണ് നടത്തിയത്.
എന്‍സിസിഎഫ്, നാഫെഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തേക്ക് കര്‍ഷകരുമായി കരാറുണ്ടാക്കാനും മിനിമം താങ്ങുവിലയില്‍ ധാന്യങ്ങള്‍ വാങ്ങാനും കോട്ടണ്‍ കോര്പറേഷന് ഓഫ് ഇന്ത്യ ഇതേ രീതിയില്‍ പരുത്തി വാങ്ങാനും കരാറുണ്ടാക്കുന്ന പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഇന്നലെ രാത്രി അറിയിച്ചിരുന്നു. ഈ വിഷയത്തിലും കര്‍ഷകരുടെ തീരുമാനം ഇന്നറിയാനാകും. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനൂരി എന്നിവിടങ്ങളില്‍ നൂറുകണക്കിനു കര്‍ഷകരാണ് ഉപരോധസമരം നടത്തുന്നത്. മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. കേന്ദ്ര കൃഷിമന്ത്രി അര്ജുന് മുണ്ട, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തേ മൂന്നു തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രദമായിരുന്നില്ല.
അതിനിടെ നേരത്തേ 13 മാസം നീണ്ട കര്‍ഷക സമരത്തിനു നേതൃത്വം നല്കിയ ഭാരതീയ കിസാന്‍ യൂണിയന് (ചാരുണി വിഭാഗം) ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കര്‍ഷക സമരത്തില്‍ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ബികെയു നേതാവ് ഗുര്‍നാംസിങ് ചാരുണി ഇന്നലെ ഹരിയാനയില്‍ വിവിധ കര്‍ഷക സംഘടനകളുടെയും ഖാപ് പഞ്ചായത്തുകളുടെയും സംയുക്ത യോഗത്തിനു ശേഷമാണ് ഇക്കാര്യമറിയിച്ചത്. കൃഷി നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം നയിച്ച ബികെയു ഇത്തവണ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നില്ല.
സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ലെന്ന് സംയുക്ത ഖാപ് പഞ്ചായത്ത് സമിതി കോഓര്‍ഡിനേറ്റര്‍ ഓം പ്രകാശ് ധന്‍കറും പറഞ്ഞു. പഞ്ചാബിലെ വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം 24വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. 12 മുതല്‍ 16വരെയാണു നേരത്തേ നിരോധനമുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക