കോഴിക്കോട്:ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 24 മണിക്കൂർ വരെ വയനാട്ടിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽ.എ.പ്രധിഷേധക്കാർക്കെതിരെ എടുത്തകേസ് അംഗീകരിക്കാനാവില്ലെന്നും വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷാ ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയമാണെന്നും കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കെ. മുരളീധരൻ എം.പി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെ പ്രമുഖർ പ്രക്ഷോഭത്തിൽ പങ്കെടുക്കും.
ജനപ്രതിനിധികളെ അക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്. താനും മറ്റ് ജനപ്രതിനിധികളും പരാതി നൽകിയിട്ടില്ല. തങ്ങൾക്ക് പരാതിയുമില്ല.
പൊലീസിന് ജനങ്ങളുടെ മേൽ കുതിരകയറാൻ എം.എൽ.എമാരെ ഉപയോഗിക്കുന്നു.
അത് അനുവദിക്കില്ല. എല്ലാ കേസുകളും ഒഴിവാക്കണമെന്നാണ് ആവശ്യം. വനംമന്ത്രിക്ക് സ്ഥലം സന്ദർശിക്കാൻ വേണ്ടിയാണ് കേസെടുക്കുന്നത്. ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം.ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് രാഹുൽ ഗാന്ധി എം.പിയുടെ സന്ദർശനത്തിന് പിന്നാലെ നൽകിയ സഹായത്തെക്കുറിച്ചും ടി.സിദ്ദിഖ് വിശദീകരിച്ചു.
Read more ….
- കൊലപാതകത്തില്‍ പാർട്ടിക്ക് പങ്കില്ലെന്നു നേരത്തെ പറഞ്ഞതാണ്; ടി.പി വധക്കേസില്‍ പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു; എം.വി ഗോവിന്ദൻ
- രണ്ടു വയസുകാരിയെ തിരോധാനത്തിൽ പൊലീസിന് ആദ്യ സൂചന; തട്ടിക്കൊണ്ടു പോകുന്നത് കണ്ടവർ സ്റ്റേഷനിൽ
- എസ്എഫ്ഐഒ ചെന്നൈ ഓഫിസിലെത്തി വീണ വിജയൻ; മൊഴി നല്‍കാനെന്ന് സൂചന
- മദ്യനയ കേസിൽ ഇ.ഡിയുടെ ആറാമത്തെ സമൻസും അവഗണിച്ച് അരവിന്ദ് കെജ്രിവാൾ
- ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവം: ഗർഭസ്ഥശിശു മരിച്ചു
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിൻ്റെ ചികിത്സയ്ക്ക് 50,000 രൂപ നൽകും. ലക്ഷ്മണൻ്റെ കുടുംബത്തിന് സഹായധനം നൽകാൻ നിർദേശം നൽകി. പോളിൻ്റെ വീട് നിർമാണം പാർട്ടി പൂർത്തിയാക്കും. കുഞ്ഞവറാൻ്റെ കുടുംബത്തിന് വീടുവെച്ച് നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു