ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി മദ്യ നയ കേസിൽ തനിക്ക് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആറാമത്തെ സമൻസും കൈപറ്റാതെ അവഗണിച്ചു. വിഷയം ഇപ്പോൾ കോടതിയിലാണെന്നും അന്വേഷണ ഏജൻസിയോട് ആവർത്തിച്ച് സമൻസ് അയക്കരുതെന്നും ആപ് (എ.എ.പി) പറഞ്ഞു.
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ.ഡി അയച്ച ആറാമത്തെ സമൻസാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച ഒഴിവാക്കിയത്. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം ഇ.ഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്നും ആപ് വൃത്തങ്ങൾ അറിയിച്ചു.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
19 ന് ഹാജരാകാൻ ഫെബ്രുവരി 14 ന് ആണ് അന്വേഷണ ഏജൻസി കെജ്‌രിവാളിന് സമൻസ് അയച്ചത്. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും എന്ന് ആരോപിച്ച് കെജ്‌രിവാൾ ഇ.ഡിയുടെ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ആവർത്തിച്ചുള്ള ഇ.ഡിയുടെ സമൻസുകളിൽ തന്നെ അറസ്റ്റുചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങൾ ആയിരുന്നുവെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജ്‌രിവാൾ വാദിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക