ആലപ്പുഴ: ടി.പി വധക്കേസില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊലപാതകത്തില്‍ പാർട്ടിക്ക് പങ്കില്ലെന്നു നേരത്തെ പറഞ്ഞതാണെന്നും ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് പി. മോഹനനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. അതു കേരളം മറന്നിട്ടില്ല. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുകയാണ്. വലിയ നിയമയുദ്ധമാണ് കേസില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
പാർട്ടി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി വർഷങ്ങൾ ജയിലിലടച്ചത് പകവീട്ടലിന്റെ പ്രശ്നമായാണ് കൈകാര്യം ചെയ്തത്. അത് ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു. പാർട്ടിക്ക് പങ്കില്ലെന്നു നേരത്തെ പറഞ്ഞതാണ്. നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നത്. അല്ലങ്കിൽ ആ കേസ് ശരിയായ രീതിയിൽ നടന്നുപോകുമായിരുന്നു. യുഡിഎഫ് ആണ് ടി.പി കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചതെന്നും എം.വി ഗോവിന്ദന് ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക