പ്രോസ്റ്റേറ്റ് ക്യാൻസര്‍ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പകുതിയിലധികം വ്യക്തികളും ക്യാൻസർ തിരിച്ചറിയുന്നതിൽ കാലതാമസം എടുക്കും. ക്യാൻസറിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുന്നതിൽ പല ഘടകങ്ങളുണ്ട്.
പുരുഷന്മാരെയും, മദ്ധ്യവയസിലേക്കെത്തിയവരെയും അതിന് മുകളില്‍ പ്രായമുള്ളവരെയും ബാധിക്കാവുന്നൊരു ക്യാൻസര്‍ ആണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. ആദ്യ ഘട്ടങ്ങളിൽ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തുവാൻ വളരെ ബുദ്ധിമുട്ടാണ്
പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള കാരണങ്ങളിലൊന്ന് പാരമ്പര്യമാണ്. മുൻപ് കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നിട്ടുണ്ടെങ്കിൽ തുടർന്ന് വരുവാനുള്ള സാധ്യത ഉണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസർ വരാതിരിക്കുവാൻ ജീവിത ശൈലികൾ മെച്ചപ്പെടുത്തുക എന്നത് മാത്രമാണ്. കൃത്യമായ ഭക്ഷണ രീതികൾ, വ്യായാമം, ഉറക്കം എന്നിവ ചിട്ടപ്പെടുത്തുക വളരെ അത്യാവശ്യമാണ്
കൊഴുപ്പടിഞ്ഞു തൂങ്ങിയ കൈകൾ: ഇവ ചെയ്താൽ കൈവണ്ണം കുറയ്ക്കാം ഒരാഴ്ചയ്ക്കുള്ളിൽ
ക്രാഷ് ഗ്ലോബൽ എൻസിഎപി പരീക്ഷണത്തിൽ വീണ്ടും 5 സ്റ്റാർ നേടി ടാറ്റ നെക്‌സോൺ
വിദേശി വേണോ ?: അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് മന്ത്രി ബിന്ദു
തായ് മുൻ പ്രധാനമന്ത്രി താക്സിൻ ഷിനാവത്രക്ക് പരോൾ
ചിട്ടയായ ജീവിത ശൈലികളിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ വരുവാനുള്ള സാധ്യത 50% കുറയ്ക്കുവാൻ സാധിക്കും.
ഇന്ത്യയില്‍ ഏറ്റവുമധികം കാണുന്ന ആദ്യ പത്ത് ക്യാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. ദീര്‍ഘകാലം കൊണ്ട് വരുന്ന പ്രോസ്റ്റേറ്റ് ക്യാൻസറും, ഹ്രസ്വകാലം കൊണ്ട് പുരോമിക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസറുമുണ്ട്. പലരും പരിശോധന നടത്താതിരിക്കുന്നത് മൂലം ക്യാൻസര്‍ ബാധയെ കുറിച്ച് അറിയാതെയുമിരിക്കാം.
ലക്ഷണം
പിഎസ്എ എന്നത് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി ഉല്‍പാദിപ്പിയ്ക്കുന്ന ഒരു പ്രോട്ടീനാണ്. ഇതിന്റെ സാധാരണ ഗതിയിലെ അളവ് 4ഉം അതില്‍ താഴെയുമായിരിയ്ക്കും. ഇതിന്റെ അളവും കൂടുന്നതിന് അണുബാധ, പ്രോസ്‌റ്റേറ്റ് വീക്കം തുടങ്ങിയ കാരണങ്ങളുണ്ടായിരിയ്ക്കും. എന്നാല്‍ ഇതിന്റെ അളവ് പരിധിയില്‍ കൂടുതല്‍ കൂടുന്നതും ഒപ്പം മൂത്ര തടസം പോലുളള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത്തരം ലക്ഷങ്ങൾ ഉണ്ടെങ്കിൽ പ്രോസ്‌റ്റേറ്റ് ക്യാൻസർ സംശയിക്കാം