കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തിൽ അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ നിരവധി ക്ലാസ്സ് നടത്തി. അതിന്റെ ഭാഗമായി പ്ലാന്റിക്സ് ആപ്പ് വിദ്യാർത്ഥികൾ കർഷകർക്ക് പരിചയപ്പെടുത്തി.
വിളകളുടെ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നതിനും, അവ പരിചരിക്കുന്നതിനും, ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും, കൃഷിയെകുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്നതിനും കർഷകരെ സഹായിക്കുന്നതാണ് പ്ലാന്റിക്സ്. കാർഷിക അനുഭവം മെച്ചപ്പെടുത്താനും, കാർഷിക ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് സഹായിക്കുന്നു.
Read more ….
- മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ
- വയനാട്ടിലെത്തി ഗവർണർ; കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെയും പോളിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- ഛത്തീസ്ഗഡിൽ മതം മാറ്റം ജാമ്യമില്ലാക്കുറ്റമാക്കി : 10 വര്‍ഷം വരെ തടവ്
- മധുരത്തിനോട് ഇത്ര കൊതി പാടില്ല
ഈ ആപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കൃഷിയിടത്തിലേക്ക് ഒരു പ്രൊഫഷണൽ വിദഗ്ദനെ വിളിക്കേണ്ടതില്ല. സൗജന്യ ആപ്പ് ആയതുകൊണ്ട് തന്നെ ഇത് സാധാരണക്കാരായ കർഷകർക്കും ഉപയോഗിക്കാം. കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്