മാനന്തവാടി∙ വയനാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്ത് പോളിന്റെ വീട്ടിലെത്തി. നേരത്തെ ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പിന്നീട് നാട്ടുകാരിൽനിന്നു പരാതിയും സ്വീകരിച്ചു. പോളിന്റെ കുടുംബത്തെ സന്ദർശിച്ചതിനുശേഷം കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ശരത്തിന്റെയും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടുകൾ സന്ദര്‍ശിക്കും.
നേരത്തേ വരണമെന്നു വിചാരിച്ചതാണ് പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു. ഇന്നലെ വരണമെന്നു വിചാരിച്ചെങ്കിലും ഭരണകൂടം അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടിനു പുറത്തിറങ്ങിയ അദ്ദേഹം നാട്ടുകാർ പറഞ്ഞതു മുഴുവൻ കേൾക്കുകയും നൽകിയ നിവേദനം വാങ്ങുകയും ചെയ്തു. എന്താണോ സാധ്യമായത് അതു ചെയ്യുമെന്ന ഉറപ്പു നൽകിയാണ് അദ്ദേഹം പോളിന്റെ വീട്ടിലേക്കു പോയത്.
മാനന്തവാടി ബിഷപ്സ് ഹൗസില്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. ഇന്നലെ രാത്രിയോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്.
Read more :
- ടി.പി ചന്ദ്രശേഖരൻ വധകേസിൽ വിചാരണ കോടതിവിധിക്കെതിരായ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
വയനാട് സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരിലെത്തിയ ഗവർണർക്കു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി കാണിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് പൊലീസ് ജീപ്പ് തടഞ്ഞിട്ട ഡിവൈഎഫ്ഐ പ്രവർത്തകർ, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചു. തുടർന്ന് മട്ടന്നൂർ ടൗണിൽ എസ്എഫ്ഐ– ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക