കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. 24 നോർത്ത് പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി മേഖലയില്‍ സമാധാനം തകർക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ക്കെതിരെ തന്റെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി പ്രവർത്തകർക്കെതിരെ അവരുടെ പാർട്ടി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ തങ്ങള്‍ കൃത്യമായി നടപടിയെടുക്കാറുണ്ട്.
ഇ.ഡി.യും ബി.ജെ.പിയും ചില മാധ്യമങ്ങളും പ്രദേശത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നു. എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ തങ്ങള്‍ നടപടിയെടുക്കും. പ്രശ്നങ്ങളുണ്ടായാല്‍ സ്വമേധയാ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ബ്ലോക്ക് പ്രസിഡന്റടക്കം അറസ്റ്റിലാണ്. ബി.ജെ.പി അവരുടെ പ്രവർത്തകർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ബി.ജെ.പി. ബംഗാള്‍ വിരുദ്ധ, സ്ത്രീ വിരുദ്ധ, കർഷക വിരുദ്ധ, ദളിത് വിരുദ്ധ പാർട്ടിയാണെന്നും മമത കുറ്റപ്പെടുത്തി.
Read more :
- ഇസ്രായേൽ ആക്രമണത്തെ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് ബ്രസീലിയൻ പ്രസിഡൻറ്
- പുല്‍പ്പള്ളിയിലെ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിൽ
- സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
- ഇസ്രായേല്‍ ആക്രമണം രൂക്ഷമായതിനാൽ പ്രവര്‍ത്തനം നിലച്ച് ഗസ്സയിലെ അൽ നാസ്സര്‍ ആശുപത്രി
















