ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ അഡേള്‍ഫ് ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് ബ്രസീലിയൻ പ്രസിഡൻറ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ. ‘ഗസ്സ മുനമ്ബില്‍ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണ്’ ഞായറാഴ്ച ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കായി അഡിസ് അബാബയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വിമർശിച്ചു. ‘അത് സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വമ്പൻ തയ്യാറെടുപ്പ് നടത്തിയ സൈന്യം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടത്തുന്ന യുദ്ധമാണ്’ ബ്രസീലിയൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.
‘ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനതക്കെതിരെ നടക്കുന്നത് ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും നടന്നിട്ടില്ല, യഥാർത്ഥത്തില്‍ അത് ജൂതരെ കൊന്നൊടുക്കാൻ ഹിറ്റ്‌ലർ തീരുമാനിച്ചപ്പോള്‍ മാത്രമാണ് നടന്നത്’ ലൂയിസ് ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധ വേളയില്‍ ഹിറ്റ്‌ലറിന്റെ നേതൃത്വത്തില്‍ നാസികള്‍ ആറ് ദശലക്ഷം ജൂതരെ വ്യവസ്ഥാപിതമായി കൊന്നൊടുക്കിയതായാണ് പറയപ്പെടുന്നത്.
“What Israel is doing in Gaza is like what Hitler did to the Jews.”
—Brazil’s President Lula da Silvapic.twitter.com/hCrRJsfP5J
— sarah (@sahouraxo) February 18, 2024
അതേസമയം, പരാമർശത്തിന്റെ പേരില്‍ ശാസിക്കാൻ ബ്രസീലിന്റെ അംബാസഡറെ വിളിപ്പിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ‘സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തില്‍ ആരും വിട്ടുവീഴ്ച ചെയ്യില്ല’ കാറ്റ്‌സ് എക്സില്‍ പറഞ്ഞു. അംബാസഡറെ തിങ്കളാഴ്ച വിളിക്കുമെന്നും കൂട്ടിച്ചേർത്തു.
ഈ പരാമർശങ്ങള്‍ അപമാനകരവും ഗുരുതരവുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ‘ഇത് ഹോളോകോസ്റ്റിനെ നിസ്സാരവത്ക്കലും യഹൂദ ജനതയെയും സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെയും ആക്രമിക്കാനുള്ള ശ്രമവുമാണ്. ഇസ്രായേലിനെ നാസികളും ഹിറ്റ്ലറും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് അതിര് കടക്കലാണ്’ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.
הדברים של נשיא ברזיל מבישים וחמורים. מדובר בזילות השואה ובניסיון לפגוע בעם היהודי ובזכותה של ישראל להגן עצמה.
ההשוואה בין ישראל לשואת הנאצים ולהיטלר היא חציית קו אדום. ישראל נלחמת למען הגנתה והבטחת עתידה עד לניצחון המוחלט והיא עושה זאת תוך שמירה על הדין הבינלאומי.
החלטתי עם…
— Benjamin Netanyahu – בנימין נתניהו (@netanyahu) February 18, 2024
അതേസമയം, ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ചില ജീവനക്കാർക്ക് പങ്കുണ്ടെന്ന് ഇസ്രായേല്‍ ആരോപിച്ചതിനെത്തുടർന്ന് ഫലസ്തീൻ അഭയാർഥികള്‍ക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള സഹായം നിർത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനങ്ങളെ ബ്രസീലിയൻ പ്രസിഡൻറ് ലൂയിസ് വിമർശിച്ചു. ഉച്ചകോടിക്കിടെ ശനിയാഴ്ച ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയെയുമായി കൂടിക്കാഴ്ച നടത്തിയ ലൂയിസ്, ഏജൻസിക്ക് സംഭാവന നല്‍കുന്നത് ബ്രസീല്‍ വർദ്ധിപ്പിക്കുമെന്നും മറ്റ് രാജ്യങ്ങളോട് ഇത് ചെയ്യാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു.
‘ഫലസ്തീനികള്‍ക്കുള്ള സഹായങ്ങള്‍ നിർത്തുകയാണെന്ന് സമ്ബന്ന ലോകം പ്രഖ്യാപിക്കുന്നത് കാണുമ്ബോള്‍, ഈ ആളുകളുടെ രാഷ്ട്രീയ അവബോധം എത്രത്തോളമുണ്ടെന്നും അവരുടെ ഹൃദയങ്ങളില്‍ ഐക്യദാർഢ്യത്തിന്റെ ആത്മാവ് എത്രയുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു’ ലൂയിസ് പറഞ്ഞു. ‘നമ്മള്‍ വലുതാകേണ്ട സമയത്ത് ചെറുതാകുന്നത് നിർത്തണം’ എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫലസ്തീനെ സമ്ബൂർണവും പരമാധികാരവുമുള്ള രാഷ്ട്രമായി അംഗീകരിച്ച് സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്തണമെന്ന തന്റെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു.
BREAKING| Brazil’s President Luiz Inacio Lula da Silva says Israel is committing genocide against Palestinian civilians in the Gaza Strip and compares its actions to Adolf Hitler’s campaign to exterminate Jews. pic.twitter.com/9zgXTJGCv1
— Quds News Network (@QudsNen) February 18, 2024
78 കാരനായ ലൂയിസ് തെക്കൻ ഇസ്രായേലില്‍ ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തെ ‘ഭീകര’ നടപടിയായി അപലപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തെ അദ്ദേഹം വിമർശിച്ചു വരികയാണ്.
ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തില്‍ 1,139 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ കണക്ക് ഉദ്ധരിച്ച് അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇവരില്‍ 130 പേർ ഇപ്പോഴും ഗസ്സയിലുണ്ട്. 30 പേർ മരിച്ചതായും ഇസ്രായേല്‍ കണക്ക്കൂട്ടുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 28,858 പേരാണ് കൊല്ലപ്പെട്ടത്. കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീൻ അധികൃതർ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക