തിരുവനന്തപുരം: മുഖ്യമന്ത്രി വീണ വിജയൻ്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവർ ആരോപിച്ചിരുന്നത്. എന്നാൽ ഈ വാദമുഖങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന വിവരങ്ങളാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ( എസ്എഫ്ഐഒ ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലുള്ള വിവരങ്ങളാണ് രാഷ്ട്രീയപ്രേരിതമെന്ന സിപിഎമ്മിൻ്റെ പ്രതിരോധത്തിന് തിരിച്ചടിയായിരിക്കുന്നത്. 46 പേജുള്ള വിശദമായ വിധിപ്പകർപ്പിലാണ് സിപിഎം വാദമുഖങ്ങളെയെല്ലാം തള്ളുന്ന നിർണ്ണായക വിവരങ്ങളുള്ളത്. ഉടൻ തന്നെ കോർപറേറ്റ് ലോ സർവിസ് ഓഫീസർ എം അരുൺ പ്രസാദിന്റെ സംഘം സെർച്ച്, ചോദ്യം ചെയ്യലടക്കമുള്ള നടപടികൾ എക്‌സാലോജിക്കിനും കമ്പനി ഉടമ വീണ വിജയനുമെതിരെയും സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ വിണ വിജയൻ്റെയും കമ്പനികളുടെയെ ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണങ്ങൾ തുടങ്ങിയിരുന്നു എന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാക്കാൻ ആവശ്യപ്പെട്ട വിവരങ്ങളിൽ പലതും നൽകിയിട്ടുമില്ല എന്നും വിധിയിൽ പറയുന്നു. 2020 മുതൽ തന്നെ വിവിധ കേന്ദ്ര ഏജൻസികൾ വീണയ്ക്ക് നോട്ടീസ് നൽകി വിശദീകരണം തേടാൻ പലതവണ ശ്രമിച്ചിരുന്നു എന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്. എക്സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്ക് കേന്ദ്ര ഏജൻസികൾ നൽകിയ മറുപടി സത്യവാംഗ് മൂലത്തിലാണ് ഈ നിർണായക നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

2020 ജൂൺ 16നാണ് എക്സാലോജിക്കിനുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ കത്ത് സിപിഎം ആസ്ഥാനമായ എകെജി സെൻ്ററിൽ എത്തുന്നത്. ആരും അത് സ്വീകരിക്കാത്തതിനാൽ 2020 ജൂലൈ 28ന് കമ്പനിയുടെ ഏക ഡയറക്ടറായ വീണ തായ്ക്കണ്ടിക്ക് ആർഒസി ഇമെയിൽ അയക്കുന്നു. എക്സാലോജിക്കിനെതിരെ പരാതിയുണ്ടെന്നും നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനുമായിരുന്നു ആയിരുന്നു നിർദ്ദേ. ഇതിനും വ്യക്തമായ മറുപടി വീണ നൽകിയില്ല. എസ്എഫ്ഐഒ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയ ഈ ഇമെയിൽ സന്ദേശം ഹൈക്കോടതി വിധിയുടെ പേജ് 15ൽ കാണാം. ഇതിന് ശേഷമാണ് രജിസ്ട്രേഷൻ രേഖകളിലെ മേൽവിലാസം മാറിയത് അറിയിച്ചിട്ടില്ല എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ആർഒസി വീണക്ക് പിഴടിടുന്നത്. ഒരുലക്ഷം രൂപ പിഴയിടുകയും പിന്നീട് അത് 20,000 ആക്കി കുറയ്ക്കുകയും ചെയ്തു. പിഴ ഈടാക്കുന്നതിന് മുമ്പായി വീണയിൽ നിന്ന് ആർഒസി മൊഴിയെടുത്തിരുന്നു. കോവിഡ് കാലയളവിൽ വർക്ക് ഫ്രം ഹോം ആയിരുന്ന സമയത്താണ് പാർട്ടി ആസ്ഥാനത്തിൻ്റെ വിലാസം നൽകിയത് എന്നായിരുന്നു വീണ വിശദീകരണം. എന്നാൽ ഈ വാദം തളളിയാണ് കമ്പനിക്ക് പിഴ ചുമത്തിയത്.
സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ എക്സാലോജിക്കിനായില്ലെന്നും കമ്പനീസ് ആക്ട് സെക്ഷൻ 188 ന്റെ ലംഘനം നടന്നതായും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീണാ വിജയനോട് വിശദീകരണം തേടിയ ശേഷമാണ് നിർണ്ണായക വിവരങ്ങൾ കോടതിയെ അറിയിച്ചതെന്നാണ് ഹൈക്കോടതി വിധിയിലൂടെ പുറത്ത് വരുന്നത്. 2017 ലാണ് എക്‌സാലോജിക്കും സിഎംആർഎല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിലേർപ്പെടുന്നത്. ഇത് പ്രകാരം വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയുമാണ് സിഎംആർഎൽ നൽകിയത്. എന്നാൽ പണം കൈപ്പറ്റിയ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.

2021 ജനുവരി 29ന് വിശദമായ അന്വേഷണം ആരംഭിച്ചതായും ആർഒസി വീണയെ ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്. മാസപ്പടിയിലേക്ക് നയിച്ച സിഎംആർഎല്ലുമായുള്ള കരാർ സംബന്ധിച്ച അന്വേഷണത്തിൻ്റെ കാര്യമാണ് അന്നറിയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ പരിശോധനകളും അന്വേഷണങ്ങളും തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ ഹൈക്കോടതിയിലെത്തിയ രേഖകളിൽ നിന്നും തെളിയുന്നത്. ഇതെല്ലാം പരിശോധിച്ചു ശേഷമാണ് അന്വേഷണത്തിൻ്റെ നിർണ്ണായക ഘട്ടത്തിൽ ഇടപെടാനാകില്ല എന്ന വിധി ജസ്റ്റിസ് ആർ.നാഗപ്രസന്ന പുറപ്പെടുവിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്സാലോജിക് കമ്പനിയുടെ റജിസ്ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നത് എകെജി സെൻ്റർ വിലാസമാണ് എന്ന വിവരം ആദ്യമായി പുറത്തുവിട്ടത് അന്തരിച്ച പിടി തോമസ് എംഎൽഎയായിരുന്നു. 2021ലായിരുന്നു ആ വെളിപ്പെടുത്തൽ പുറത്തുവന്നത്. അക്കാലത്ത് തന്നെ കേന്ദ്ര ഏജൻസികൾ എക്സാലോജിക്കിൻ്റെയും വീണയുടെയും ഇടപാടുകളിൽ അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിക്ക് കേന്ദ്ര ഏജൻസികൾ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് നിർണായക വിവരങ്ങൾ തെളിയുന്നത്.
2020 ജൂൺ 16നാണ് എക്സാലോജിക്കിനുള്ള റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ കത്ത് എകെജി സെൻ്ററിൽ എത്തുന്നത്. ആരും സ്വീകരിക്കാതെ അത് മടങ്ങിയ ശേഷം ജൂലൈ 28ന് കമ്പനിയുടെ ഏക ഡയറക്ടറായ ടി.വീണക്ക് ആർഒസി ഇമെയിൽ അയക്കുന്നു. കമ്പനിക്കെതിരെ പരാതിയുണ്ടെന്നും നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും ആയിരുന്നു നിർദേശം. അതിനും വ്യക്തമായ മറുപടി ഉണ്ടായില്ല. എസ്എഫ്ഐഒ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയ ഈ ഇമെയിൽ സന്ദേശം ഹൈക്കോടതി വിധിയുടെ പേജ് 15ൽ കാണാം. ഇതിന് ശേഷമാണ് റജിസ്ട്രേഷൻ രേഖകളിലെ വിലാസം മാറിയത് അറിയിച്ചില്ല എന്നതടക്കം കുറ്റങ്ങൾ കാണിച്ച് ആർഒസി വീണക്ക് പിഴടിച്ചത്. ഒരുലക്ഷം രൂപ പിഴയിടുകയും പിന്നീട് അത് 20,000 ആക്കി കുറയ്ക്കുകയും ചെയ്തു. പിഴ ഈടാക്കുന്നതിന് മുമ്പായി വീണയിൽ നിന്ന് ആർഒസി മൊഴി രേഖപ്പെടുത്തിയിരുന്നു. വർക്ക് ഫ്രം ഹോം ആയിരുന്ന കാലത്താണ് എകെജി സെൻ്റർ വിലാസം നൽകിയത് എന്നായിരുന്നു വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാതെയാണ് കമ്പനിക്ക് പിഴ ചുമത്തിയത്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് ചില കമ്പനികളുമായും എക്സാലോജിക് അനധികൃത കരാറുകൾ ഉണ്ടാക്കിയെന്ന ഗുരുതരമായ ആരോപണത്തിൻമേലുള്ള വ്യക്തതയും ഹൈക്കോടതി വിധിയിലുണ്ട്. വിധി പകർപ്പിലെ പേജ് 20ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഇമെയിൽ സന്ദേശത്തിൻ്റെ കോപ്പിയിൽ 2021 ഒക്ടോബർ 1ന് വീണയോട് കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്നും കൈപ്പറ്റിയ തുകയുടെയും, സമാനമായ രീതിയിൽ മറ്റു കമ്പനികളിൽ നിന്ന് കൈപ്പറ്റിയ തുകയുടെയും വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായി കാണാം. ഈ ഇമെയിലിൻ്റെ പകർപ്പും പൂർണമായും വിധിപ്പകർപ്പിലുണ്ട്. എക്സാലോജിക്കിനെതിരായ അന്വേഷണം തീർത്തും നിയമപരമാണെന്നാണ് വിധിയിൽ വ്യക്തമാക്കുന്നത്. അന്വേഷണത്തിൽ നിയമപരമായ തടസം ഉന്നയിക്കാൻ ഹർജിക്കാർക്ക് സാധിക്കില്ല. അന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് വീണ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി വിധിയിൽ പറയുന്നു.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഇതേ കേസിൽ ആരോപണങൾ നേരിടുന്ന കെഎസ്ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വീണക്കെതിരായ അന്വേഷണം കർണാടക ഹൈക്കോടതിയും കേരള ഹൈക്കോടതിയും റദ്ദാക്കാത്ത സാഹചര്യത്തിൽ സാഹചര്യത്തിൽ വീണയെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് സാധ്യതയെന്നാണ് വിവരങ്ങൾ.ചോദ്യം ചെയ്യലിന് ശേഷം വീണ നൽകുകുന്ന മറുപടി തൃപ്തികരമല്ലെന്നും എക്സാലോജിക്കിനെതിരെയുള്ള ക്രമക്കേടുകൾ ഗുരുതരമാണെന്നുമുള്ള നിലപാടിൽ ഉറച്ചു നിന്നാൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനുള്ള അധികാരം നിലവിൽ കേസ് അന്വേഷിക്കുന്ന ഏജൻസിക്കുണ്ടെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സിപിഎമ്മിൻ്റെയും സംസ്ഥാന സർക്കാരിൻ്റെ അടിത്തറയിളക്കുന്ന സംഭവമായി മാറുമോ മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടി വിവാദമെന്ന് വരും ദിവസങ്ങളിൽ അറിയാം.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















