കൊല്ലം ലോക്സഭ മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ഏകകണ്ഠമായാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. അപവാദ പ്രചാരണങ്ങളെ പ്രേമചന്ദ്രൻ അതിജീവിച്ചെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ അദ്ദേഹത്തിന് വിജയിക്കാൻ സാധിക്കും.
ധാർമികത തൊട്ടുതീണ്ടാത്ത ഭരണമാണ് കേരളത്തിലേത്. ജനാധിപത്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന് ബഹുമാനമില്ല. മുഖ്യമന്ത്രിയും കുടുംബവും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് കണക്കിലെടുത്തുള്ള ജനാവിധിയാണ് വരാനിരിക്കുന്നത്. യു.ഡി.എഫിന് 20 സീറ്റും ജയിക്കാനുള്ള സാഹചര്യമാണ് കേരളത്തിലേതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
തന്നെപ്പോലെ പരിഗണന ആർക്കും പാർട്ടിയിൽ ലഭിച്ചിട്ടില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പാർട്ടിയോടുള്ള കടപ്പാട് അറിയിക്കുകയാണ്. മത്സരത്തെ രാഷ്ട്രീയമായി തന്നെ കാണും. കാര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണ്. ജനങ്ങളുടെ മികച്ച പിന്തുണ ലഭിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്.
Read more:
- ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
- പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം : പശുക്കിടാവിനെ കടുവ പിടിച്ചു
- തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനിൽ വ്യാജ ആധാര്‍ കാര്‍ഡ് : ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്
- കാര്‍ ദേശീയപാത നിര്‍മാണ കുഴിയിലേക്ക് മറിഞ്ഞപകടം: രണ്ടു മരണം
സാന്നിധ്യം കൊണ്ടും പ്രവർത്തനം കൊണ്ടും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. തികച്ചും അനൗപചാരികമായ കാര്യമായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ആ പ്രചാരണം ഇനിയും വരുമെന്ന് കരുതുന്നു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഈ പ്രചാരണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക