തിരുവനന്തപുരം∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല ഉത്സവത്തിനു തുടക്കമായി. കുംഭ മാസത്തിലെ കാർത്തിക നക്ഷത്രമായിരുന്ന ഇന്നലെ രാവിലെ എട്ടിനാണ് ഉത്സവത്തിനു തുടക്കം കുറിച്ചു ഭക്തി നിർഭരമായ കാപ്പുകെട്ടു ചടങ്ങ് നടന്നത്. കൊടുങ്ങല്ലൂർ ഭഗവതിയുടെ ചൈതന്യം ആവാഹിച്ചു ക്ഷേത്ര തന്ത്രി തിരുവല്ല തെക്കേടത്തു മന കുഴിക്കാട്ടില്ലത്തിൽ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കാപ്പുകെട്ടി കുടിയിരുത്തിയതോടെ പത്തു രാപകലുകൾ നീളുന്ന ഉത്സവത്തിനു തുടക്കമായത്.
ദേവീ സ്തുതികൾ മുഴങ്ങിയ അന്തരീക്ഷത്തിൽ പഞ്ചലോഹത്തിൽ നിർമിച്ച കാപ്പുകളിൽ ഒന്നിൽ ആവാഹിച്ച ദേവീ ചൈതന്യം പുറുത്തി നൂലുകൊണ്ട് ഉടവാളിൽ കെട്ടി കുടിയിരുത്തുകയായിരുന്നു. മറ്റൊരു കാപ്പ് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽ കെട്ടി. ഇതോടെ അദ്ദേഹം പുറപ്പെടാശാന്തിയായി. ഒൻപതാം ദിവസം ദേവിയെ പുറത്തെഴുന്നള്ളിക്കുന്നതുവരെ അദ്ദേഹം പുറപ്പെടാ ശാന്തിയായി തുടരും. ഒൻപതാം ഉത്സവ ദിവസമായ 25 നു രാവിലെ 10.45നു ക്ഷേത്ര മുറ്റത്തെ പച്ചപ്പന്തലിനു മുന്നിലൊരുക്കുന്ന പണ്ടാാര അടുപ്പിലേക്ക് അഗ്നിപകരുന്നതോടെ ഭക്ത ലക്ഷങ്ങൾ ദേവിക്കു പൊങ്കാല അർപ്പിക്കും.
പത്താം ഉത്സവ ദിവസമായ 26നു രാത്രി 9.45നു കാപ്പഴിച്ചു കുടിയിളക്കി കുരുതി തർപ്പണം നടത്തുന്നതോടെ ഉത്സവത്തിനു സമാപനമാകും. ഇന്നലെ രാവിലെ ക്ഷേത്ര മുറ്റത്തൊരുക്കിയ പച്ചപ്പന്തിലിലിരുന്ന് തോറ്റം പാട്ടാശാൻ മധുവിന്റെ നേതൃത്വത്തിലുള്ള പാട്ടുകാർ ദേവീ സാന്നിധ്യത്തിനായി പ്രാർഥിച്ചു തുടങ്ങിയതോടെയാണു കാപ്പുകെട്ടു ചടങ്ങുകൾക്കു തുടക്കമായത്. ആശാൻ ഇടം കണ്ണും വലം കണ്ണും മാറിമാറിയടച്ച് ദേവീ ചൈതന്യത്തിനായി കാത്തിരുന്നു.
Read more :
- സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
- ഇസ്രായേല്‍ ആക്രമണം രൂക്ഷമായത്തിനാൽ പ്രവര്‍ത്തനം നിലച്ച് ഗസ്സയിലെ അൽ നാസ്സര്‍ ആശുപത്രി
- ഛത്തീസ്ഗഢിൽ ഭര്‍ത്താവ് ഫോണ്‍ വാങ്ങിവെച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
- നടുക്കുന്ന ക്രൂരത : വയനാട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; ശേഷം ആത്മഹത്യാ ശ്രമം
- രാജ്കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയവുമായി ഇംഗ്ലണ്ടിനെ തകർത്ത് വാരി ഇന്ത്യ
ദേവീസാന്നിധ്യം അറിഞ്ഞ മുഹൂർത്തത്തിൽ ക്ഷേത്ര ശ്രീകോവിലിലേക്ക് ആ സന്ദേശം കൈമാറി. ഈ സമയം വായ്ക്കുരവയും ചെണ്ടമേളവും ദേവീസ്തുതികളും ഉയർന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കാപ്പുകെട്ടു നടന്നു. തുടർന്നു ദീപാരാധന നടത്തി കർപ്പൂരാരതി ശ്രീകോവിലിനു മുന്നിൽ നിന്നു പച്ചപ്പന്തലിലെത്തിച്ചു. തോറ്റം പാട്ടുകാരാണ് ആചാര പ്രകാരം ആദ്യം ദീപാരാധന തൊഴുതത്. വൻ ജനാവലിയാണ് കാപ്പുകെട്ടു ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ ക്ഷേത്ര പരിസരത്തു തടിച്ചുകൂടിയത്. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതം മൂന്നാം ഉത്സവ ദിവസമായ നാളെ രാവിലെ 9ന് ആരംഭിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക