കണ്ണൂർ: മട്ടന്നൂർ ടൗണിൽ വെച്ച് ഗവർണർക്കുനേരെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ. കരിങ്കൊടി കാണിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ ബലം പ്രയോഗിച്ച് ഡി.വൈ.എഫ്.ഐ നേതാക്കൾ ഇറക്കികൊണ്ടുപോയി. തുടർന്ന് മട്ടന്നൂർ ടൗണിൽ എസ്എഫ്ഐ– ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി.
വയനാട്ടിൽ വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്ന ഗവർണർ കണ്ണൂരിലെത്തിയപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ പ്രവർത്തകർ അടക്കമുള്ളവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പോലീസിന്റെ കനത്ത സുരക്ഷ മറികടന്നായിരുന്നു പതിനഞ്ചോളം പ്രവർത്തകർ പ്രതിഷേധിച്ചത്.
ഞായറാഴ്ച രാത്രി മാനന്തവാടിയിലെത്തുന്ന ഗവർണർ, തിങ്കളാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല അജീഷിന്റെയും പാക്കത്ത് പോളിന്റെയും, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.
പിന്നാലെ അദ്ദേഹം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദര്‍ശിക്കും. തുടര്‍ന്ന് മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ തിരിച്ച് വിമാന മാര്‍ഗം തിരുവനന്തപുരത്തേക്കു മടങ്ങും.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















