തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ ‘ഭാരത് അരി’ പൊതുവിപണിയിൽ 29 രൂപയ്ക്കു നൽകുന്ന സാഹചര്യത്തിൽ ഇതിനെ രാഷ്ട്രീയമായി നേരിടാൻ കേരള ബ്രാൻഡിൽ കെ റൈസ് ഇറക്കുന്നതിന്റെ സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പാണ് ഇതിനുള്ള നീക്കം നടത്തുന്നത്. ആന്ധ്രയിൽ നിന്ന് അരി വാങ്ങി കുറഞ്ഞ വിലയ്ക്കു സപ്ലൈകോ വഴി വിൽക്കാനാകുമോയെന്നാണു പരിശോധിക്കുന്നത്. നേരത്തേ, ആന്ധ്രയിൽ പോയി മന്ത്രി ജി.ആർ.അനിൽ അരി വാങ്ങുന്നതു സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതിനുള്ള പണം കണ്ടെത്തുക എങ്ങനെയെന്നു വ്യക്തമല്ല.
ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഫുഡ് കോർപറേഷനിൽ നിന്നു 24 രൂപയ്ക്കു ലഭിക്കുന്ന അരിയാണ് നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് കേന്ദ്ര ഏജൻസികൾ വഴി നിലവിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ‘ഭാരത് അരി’യായി വിതരണം ചെയ്യുന്നത്.
Read more :
- സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
- ഇസ്രായേല്‍ ആക്രമണം രൂക്ഷമായത്തിനാൽ പ്രവര്‍ത്തനം നിലച്ച് ഗസ്സയിലെ അൽ നാസ്സര്‍ ആശുപത്രി
- ഛത്തീസ്ഗഢിൽ ഭര്‍ത്താവ് ഫോണ്‍ വാങ്ങിവെച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
- നടുക്കുന്ന ക്രൂരത : വയനാട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; ശേഷം ആത്മഹത്യാ ശ്രമം
- രാജ്കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയവുമായി ഇംഗ്ലണ്ടിനെ തകർത്ത് വാരി ഇന്ത്യ
മുൻപ് ഒഎംഎസ്എസ് വഴി കേരളത്തിനു ലഭിച്ചിരുന്ന അരി സപ്ലൈകോ വഴി 24 രൂപയ്ക്കു വിതരണം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ഒരു സംസ്ഥാന സർക്കാരിനും ഏജൻസിക്കും ഈ അരി കേന്ദ്രസർക്കാർ നൽകുന്നില്ല. ഒഎംഎസ്എസ് വഴി അരി നൽകണമെന്ന് ആവശ്യപ്പെട്ടു കേരളം കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക