കല്‍പ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വന സംരക്ഷണസമിതി ജീവനക്കാരന്‍ പോളിനെ കാട്ടാന കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ രണ്ട് പേരെയാണ് വയനാട്ടില്‍ കാട്ടാനകള്‍ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. നാല് എഫ്ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















