തൃശ്ശൂർ: അബദ്ധത്തിൽ കാൽതെറ്റി പുഴയിൽ വീണ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം – അജി ദമ്പതിമാരുടെ മകൾ ഫാത്തിമ തസ്നീം ആണ് മരിച്ചത്. ഇരിങ്ങാലക്കുട ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൊടകര മറ്റത്തൂർകുന്നിലെ ബന്ധുവീട്ടിൽ ഞായറാഴ്ച രാവിലെ എത്തിയതായിരുന്നു കുടുംബം. അഗ്നിരക്ഷാസേന എത്തുന്നതിനുമുമ്പേ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് സഹായത്തോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന