സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകളുടെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കനേഡിയൻ കമ്പനിയുണ്ടന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി.

Read more :

    

പിതാവും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.