ഡാലസ്/കൊട്ടാരക്കര ∙ കേരള കോൺഗ്രസ് എം സംസ്ഥാന പ്രോഗ്രാം കോഓർഡിനേറ്ററായി അമേരിക്കൻ പ്രവാസിയും ഡാലസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം.
കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ മാത്യുസ് കെ ലൂക്കോസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലീഡർഷിപ്പ് ട്രെയിനറുമാണ്. ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായിരുന്ന അദ്ദേഹം അവതരിപ്പിച്ച ഗാർഡൻ ഓഫ് ലൈഫ് പദ്ധതി ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സെർവ് ഇന്ത്യ ലീഡർഷിപ്പിലൂടെ തൊഴിൽ ആരോഗ്യ മേഖലകളിൽ അദ്ദേഹം രാജ്യവ്യാപകമായി 2 ലക്ഷത്തോളം യുവതി യുവാക്കൾക്ക് പരിശീലനവും തൊഴിലവസരങ്ങളും നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. ലീഡർഷിപ്പുമായി മേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക