റിയാദ്: റമദാന് മാസത്തില്‍ സൗദി അറബ്യയില്‍ ബാങ്കുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്ററുകളുടെയും സമയക്രമം സൗദി സെന്‍ട്രല്‍ ബാങ്കാണ് നിശ്ചയിച്ചത്. റമദാന് മാസത്തില്‍ സൗദിയിലെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തിക്കുക. അതേസമയം ഫോറിന് എക്സ്ചേഞ്ച് സെന്ററുകളുടെയും പേയ്മെന്റ് കമ്ബനികളുടെയും പ്രവര്‍ത്തന സമയം വ്യത്യസ്തമാണ്.
രാവിലെ 9.30നും വൈകിട്ട് 5.30നുമിടയില്‍ ആറ് മണിക്കൂര്‍ ഫ്ലെക്സിബിളായാണ് പ്രവര്‍ത്തിക്കുക. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്ററുകളുടെയും ഈ വര്‍ഷത്തെ പെരുന്നാള്‍ അവധി ദിനങ്ങള്‍ 10 ദിവസം നീണ്ടു നില്കുന്നതാണ്. ഏപ്രില്‍ നാല് മുതല്‍ 14 വരെ ചെറിയപെരുന്നാളിനും ജൂണ്‍ 13 മുതല്‍ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങള്‍ അവധിയായിരിക്കും.
ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്സ്ചേഞ്ച് സെൻററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന