വാരണാസി: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാ ജലം കൊണ്ട് കഴുകി ബിജെപി പ്രവർത്തകർ.കഴിഞ്ഞ ദിവസമാണ് ന്യായ് യാത്ര യുപിയിലെത്തിയത്. ശനിയാഴ്ച വാരണാസിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോയും യോഗവും നടന്നിരുന്നു. ഇതില്‍ യാത്ര കടന്നു പോയ ഗോദൗലിയയിലെ നന്ദി കവല 51 ലിറ്റർ ഗംഗാജലം ഉപയോഗിച്ച് ബിജെപി പ്രവർത്തകർ കഴുകുകയായിരുന്നു.
UP : वाराणसी में आज राहुल गांधी गोदौलिया के नंदी चौराहे से होकर निकले। BJP कार्यकर्ताओं ने उस स्थान को 51 लीटर गंगाजल से धोया। pic.twitter.com/x3wQyqD23w
— Sachin Gupta (@SachinGuptaUP) February 17, 2024
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മാധ്യമപ്രവർത്തകനായ സച്ചിൻ ഗുപ്തയടക്കം വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ബിജെപി കൊടിയുമായി പ്രവർത്തകർ സ്ഥലം കഴുകുന്നതാണ് വീഡിയോയിലുള്ളത്. മുദ്രാവാക്യം മുഴക്കുന്നതും കേൾക്കാം.
Read more :
- ഛത്തീസ്ഗഢിൽ ഭര്‍ത്താവ് ഫോണ്‍ വാങ്ങിവെച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
- നടുക്കുന്ന ക്രൂരത : വയനാട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; ശേഷം ആത്മഹത്യാ ശ്രമം
- രാജ്‌കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയവുമായി ഇംഗ്ലണ്ടിനെ തകർത്ത് വാരി ഇന്ത്യ
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















