ചെന്നൈ: തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു. ക്യാന്ഡസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യനാണ് പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്.
ചെന്നൈയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റും വില്‍ക്കുന്ന പഞ്ഞിമിട്ടായിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ക്യാന്‍സറുണ്ടാക്കാന്‍ കാരണമാകുന്നത് പഞ്ഞിമിഠായിയില്‍ ചേര്‍ക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിന്‍ ബിയാണ്. റോഡമിന്‍ ബി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം കുറ്റകരമാണെന്നും തമിഴ്നാട് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. മുന്‍പ് ഭക്ഷ്യസുരക്ഷാ വകുപ്പ് മെറീന ബീച്ചില്‍ നടത്തിയ റെയ്ഡിലാണ് അപകടകാരിയായ രാസവസ്തു അടങ്ങിയ പഞ്ഞിമിട്ടായികള്‍ പിടിച്ചെടുത്തത്.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















