ബനാറസി സിൽക് സാരിയിൽ ആരാധക മനം കവർന്നു ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ ചിത്രങ്ങൾ. ഗ്യാജരി നിറത്തിലുള്ള സാരിയാണ് ഗായിക ധരിച്ചിരിക്കുന്നത്.
ഇരുവശങ്ങളിലുമായി ഗ്യാജരിയും ഗോൾഡൻ നിറവും സംയോജിപ്പിച്ച വീതി കൂടിയ ബോർഡറും നൽകിയിട്ടുണ്ട്. വൈഡ് റൗണ്ട് നെക് മോഡലിലാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലൗസിന് എൽബോ സ്ലീവ്സ് നൽകിയിരിക്കുന്നു. ഫ്രീ പ്ലീറ്റ് ആയാണ് റിമി സാരി ധരിച്ചത്.
സിംപിൾ ടെമ്പിൾ ജൂൽറിയാണ് റിമി സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്. ഗ്യാജരിയും ഗോൾഡൻ നിറവും ഇടകലർന്ന വളകളും ധരിച്ചിട്ടുണ്ട്. ചിഗ്നോൺ ഹെയർസ്റ്റൈലിനൊപ്പം പൂക്കൾ വച്ചും മുടി അലങ്കരിച്ചിരിക്കുന്നു.
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് മുകേഷ് മുരളിയാണ് റിമിയെ അതിസുന്ദരിയായി അണിയിച്ചൊരുക്കിയത്. അബിൻ പ്രസാദ് ചിത്രങ്ങൾ പകർത്തി.
പരമ്പരാഗത ശൈലിയിലുള്ള റിമി ടോമിയുടെ സാരി ചിത്രങ്ങൾ ഇതിനകം ആരാധകമനം കവർന്നിരിക്കുകയാണ്. നിരവധി പേർ കമന്റുകളുമായി എത്തുന്നു. റിമിക്ക് ട്രെഡീഷനൽ ആൻഡ് മോഡേൺ ലുക്കുകൾ ഒരുപോലെ ഇണങ്ങുമെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.
Read More…..
- കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?
- ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’യുടെ ടീസർ പുറത്തുവിട്ടു: വിനീത്, ലാൽജോസ്, മുക്ത എന്നിവർ പ്രധാന വേഷങ്ങളിൽ| Kuruvipappa Teesar
- കിളിപ്പച്ച സാരിയിൽ ആരാധകരുടെ മനം കവർന്നു അഹാന കൃഷ്ണ: ചിത്രങ്ങൾക്ക് നിറഞ്ഞ കയ്യടി ഒപ്പം ബോഡി ഷെയ്മിങ്ങും| Ahaana Krishna
- ‘പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം’: മകൾ ഹോപ്പിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ബേസിൽ ജോസഫും എലിസബത്തും| Basil Joseph daughter’s birthday celebration
- കക്ഷത്തിലെ കറുപ്പ് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവോ? ഇതാ ചില പൊടികൈകൾ
‘സോ ബ്യൂട്ടിഫുൾ സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ’ എന്ന വൈറൽ ഡയലോഗും ചിലർ കമന്റായി കുറിച്ചു. റിമി ഇത്രയും മെലിഞ്ഞ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നും പലരും അന്വേഷിക്കുന്നുണ്ട്.
ആഹാരപ്രിയ ആയിരുന്ന റിമി ടോമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് ഗായിക മുൻപ് പറഞ്ഞിട്ടുണ്ട്.
ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.