മലയാളികൾക്ക് സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ കൂടിയാണ് അഹാന. ശേഷം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ അഹാന തുടക്കം കുറിക്കുന്നത്.
പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ അഹാന തിളങ്ങി. സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിൽ അഹാന പങ്കുവച്ച ഒരു കൂട്ടം ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.
കിളിപ്പച്ച നിറത്തിലുള്ള സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് അഹാന ഫോട്ടോകളിൽ ഉള്ളത്. സിമ്പിൾ ആൻഡ് എലഗെന്റ് ആയിട്ടുള്ള ഓൺണമെന്റ്സും നടി ധരിച്ചിട്ടുണ്ട്. വിവിധ ലുക്കിലുള്ള ഒൻപത് ഫോട്ടോകളാണ് അഹാന പങ്കുവച്ചത്.
ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. അഹാനയുടെ സൗന്ദര്യത്തെ വർണിച്ച് നിരവധി പേരാണ് കമന്റിട്ടത്. അവയ്ക്ക് സ്നേഹത്തോടെയുള്ള മറുപടികളും അഹാന നൽകുന്നുണ്ട്.
എന്നാൽ ബോഡി ഷെയ്മിംഗ് നടത്തുന്ന ഒത്തിരി കമന്റുകളും വന്നിട്ടുണ്ട്. അവയ്ക്ക് അഹാന മറുപടി നൽകിയിട്ടുമില്ല.
Read More…..
2014ൽ രാജീവ് രവിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ ആയിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ്. അസിഫ് അലിയുടെ സഹോദരൻ അസ്കർ അലി ആയിരുന്നു നടൻ. അസ്കറിന്റെയും ആദ്യ സിനിമ ആയിരുന്നു ഇത്.
2017ൽ നിവിൻ പോളിക്കൊപ്പം അൽത്താഫ് സംവിധാനം ചെയ്ത ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയച്ചതോടെയാണ് അഹാന നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്.
2019ൽ ടൊവിനോ തോമസിന്റെ റൊമാൻ്റിക് ചിത്രമായ ലൂക്കയിൽ അഹാന നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണൻ്റെ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. അടി എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ ആയിരുന്നു നായകൻ.