ലഖ്നൗ: ഉത്തര്‍ പ്രദേശ് പോലീസിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത് നടി സണ്ണി ലിയോണിന്റെ പേരും ചിത്രവും ഉപയോഗിച്ച്. സണ്ണി ലിയോണിന്റെ ചിത്രവും പെരുമുള്ള അഡ്മിറ്റ് കാര്‍ഡിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അഡ്മിറ്റ് കാർഡിൽ അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രം കനൗജിലെ തിരവയിലുള്ള ശ്രീമതി സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജാണ്.
ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്‍റ് ആൻഡ് പ്രൊമോഷൻ ബോർഡിന്‍റെ (യുപിപിആർബി) വെബ്‌സൈറ്റിൽ കോൺസ്റ്റബിൾ (സിവിൽ പൊലീസ്) തസ്തികയിലേക്കാണ് രജിസ്‌ട്രേഷൻ നടത്തിയതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഫെബ്രുവരി 17ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. രജിസ്‌ട്രേഷൻ സമയത്ത് ഉപയോഗിച്ച മൊബൈൽ നമ്പർ യുപിയിലെ മഹോബയിൽ താമസിക്കുന്നയാളുടേതാണ്. രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വിലാസം മുംബൈയിലാണ്.
എന്നാൽ, പരീക്ഷാ ദിവസം ഒരു ഉദ്യോഗാർത്ഥിയും പ്രത്യേക അഡ്മിറ്റ് കാർഡുമായി ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അതേസമയം, അഡ്മിറ്റ് കാർഡ് വ്യാജമാണെന്നും ഉദ്യോഗാര്‍ത്ഥി രജിസ്ട്രേഷൻ പ്രക്രിയയിൽ നടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതാണെന്നുമാണ് പൊലീസ് പറയുന്നത്.
Read more:
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
- വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാട് ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു, പരിഭ്രാന്തിയിൽ നാട്ടുകാർ
- ഗസയിലെ ഇസ്രായേൽ ആക്രമണം; കടുത്ത് പട്ടിണിയിൽ പലസ്തീനികൾ; ജീവൻ നിലനിർത്താനായി ഇലകൾ ഭക്ഷിക്കേണ്ട ദുരവസ്ഥ; ശുദ്ധജലത്തിനും ക്ഷാമം
- തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനിൽ വ്യാജ ആധാര്‍ കാര്‍ഡ് : ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്
- കാര്‍ ദേശീയപാത നിര്‍മാണ കുഴിയിലേക്ക് മറിഞ്ഞപകടം: രണ്ടു മരണം
കനൗജ് പൊലീസിന്‍റെ സൈബർ സെല്ലാണ് കേസ് അന്വേഷിച്ചത്. ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷ ശനിയാഴ്ചയാണ് ആരംഭിച്ചത്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും രണ്ട് ഷിഫ്റ്റുകളിലായാണ് രണ്ട് ദിവസത്തെ പരീക്ഷ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികളായി ആൾമാറാട്ടം നടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉത്തർപ്രദേശിലുടനീളം 120-ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















