കാഞ്ഞങ്ങാട്: കാസർകോട് പെരിയ സെൻട്രല്‍ യൂണിവേഴ്സിറ്റിക്കു മുന്നില്‍ ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു.തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52)എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം. തെയ്യംകെട്ട് കണ്ട് മടങ്ങുകയായിരുന്ന നാലംഗസംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.