മട്ടന്നൂർ (കണ്ണൂർ): വയനാട്ടിലേക്കുള്ള യാത്രയ്ക്കായി രാഹുല്‍ ഗാന്ധി എം.പി. കണ്ണൂർ വിമാനത്താവളത്തിലെത്തി. വരാണസിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് വയനാട് എം.പിയായ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
വെള്ളിയാംപറമ്പിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് അദ്ദേഹം രാത്രി താമസിക്കുന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ റോഡ് മാർഗം വയനാട്ടിലേക്ക് രാഹുല്‍ തിരിക്കും. വയനാട്ടിലെ ജനങ്ങള്‍ വന്യജീവി ആക്രമണത്തെ തുടർന്നുള്ള ഗുരുതരപ്രശ്നങ്ങള്‍ നേരിടുമ്ബോള്‍ മണ്ഡലത്തിലെ എം.പി. എവിടെ എന്ന ചോദ്യവും വിമർശനവും പലകോണില്‍നിന്നും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വരവ്.
രാഹുല്‍ വയനാട് സന്ദർശിക്കുന്ന കാര്യം മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആയിരുന്നു എക്സിലൂടെ അറിയിച്ചത്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുല്‍, വയനാട് സന്ദർശനത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് മടങ്ങും.
Read more :
- ഛത്തീസ്ഗഢിൽ പുക ശ്വസിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
- കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം തടവ് വിധിച്ച് കോടതി
- തൃശൂർ കുന്നംകുളത്ത് സപ്ലൈകോ ഗോഡൗണില്‍ തീപ്പിടിത്തം : ഭക്ഷ്യധാന്യങ്ങള്‍ കത്തിനശിച്ചു
- ‘സീതയെ’ ‘ അക്ബറി’ നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യം:വനം വകുപ്പിനെതിരെ വി.എച്ച്.പി
- കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ തമിഴ്‌നാട്ടിലും പഞ്ഞിമിഠായിക്ക് നിരോധനം
പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തെ തുടർന്ന് കുറുവാ ദ്വീപിലെ എക്കോ ടൂറിസം ജീവനക്കാരൻ പോള്‍ കൊല്ലപ്പെട്ടത് ജില്ലയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ജനങ്ങള്‍ മൃതദേഹവുമായി ഉപരോധിക്കുകയും സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തിരുന്നു.
ഒരാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനനാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. ജനങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചിരുന്നു. റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ, വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് എന്നിവർ വയനാട് സന്ദർശിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















