ചെന്നൈ: പഞ്ഞിമിഠായിയുടെ (Cotton Candy) നിർമാണവും വില്‍പ്പനയും നിരോധിച്ച് തമിഴ്നാട്. കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സർക്കാർ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ റോഡമിൻ-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയില്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിൻ-ബി മനുഷ്യർക്ക് ഹാനികരമാണ്.
Read more:
- വിഖ്യാത ഉറുദുകവി ഗുല്‍സാറിനും സംസ്കൃത പണ്ഡിതന് രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്കാരം
- ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
- ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം: ‘ദേവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു| Devara: Part 1 Release Date
- തെലങ്കാനയിൽ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം, ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചു തകർത്തു, 20 പേർക്ക് പരിക്ക്
‘ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിൻ-ബി അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം, പാക്കിങ്, ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവയെല്ലാം കുറ്റകരമാണ്.’ -തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ പ്രസ്താവനയില്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക