ടെഹ്റാന്∙ ഇറാനിൽ മുപ്പതു വയസായ യുവാവ് പിതാവും സഹോദരനും ഉൾപ്പെടെ 12 ബന്ധുക്കളെ വെടിവച്ച് കൊന്നു. ഇറാനിലെ ഒരു വിദൂര ഗ്രാമത്തിലാണു സംഭവം. കുടുംബവഴക്കാണ് വെടിവയ്പ്പിനു കാരണം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അത്യപൂർവമായാണ് ഇറാനിൽ കൂട്ട കൊലപാതകങ്ങൾ നടക്കുന്നത്. നായാട്ടിനു ഉപയോഗിക്കുന്ന തോക്കു മാത്രമാണ് ഇറാനിൽ കൈവശം വയ്ക്കാൻ അധികാരമുള്ള ആയുധം. ഈ തോക്കു ഉപയോഗിച്ചാകാം വെടിവയ്പ്പെന്നാണ് പറയപ്പെടുന്നത്.
രണ്ടു വർഷം മുൻപ് പടിഞ്ഞാറൻ ഇറാനിൽ സർക്കാർ ജോലിയിൽനിന്നു പുറത്താക്കപ്പെട്ട യുവാവ് നടത്തിയ വെടിവയ്പ്പിൽ സ്ഥാപനത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ശേഷം ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചു പേർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക