അനാരോഗ്യമായ ജീവിത ശൈലി, ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവ മൂലം പല വിധ രോഗങ്ങൾ പടർന്നു പിരിക്കുന്നതായി നമുക്ക് അറിയാം. വ്യായാമമില്ലായ്മയാണ് അസുഖങ്ങളുടെ പ്രധാന കാരണം. എന്നാൽ പുതിയ പടനാണ് അനുസരിച്ചു ഇരുന്ന് കൊണ്ടുള്ള ജോലി ചെയ്യുന്നവർക്ക് മരണം വരെ സംഭവിക്കാമെന്നു കണ്ടെത്തിയിരിക്കുന്നു
ജാമാ നെറ്റ്വർക്ക് ഓപ്പൺ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തായ്വാനിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 4,81,688 പേരെ പതിമൂന്നുവർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
ഒരുപാട് സമയം ഒരേ രീതിയിൽ ക്യാംപ്‌റ്ററിനു മുൻപിൽ ഇരിക്കുമ്പോൾ ശരീരത്തിന് തീരെ ചലനാത്മകത ഉണ്ടാകുന്നില്ല . ഇത് അമിതവണ്ണമുണ്ടാകാനും രക്തസമ്മർദം, പ്രമേഹം തുടങ്ങിയവ വർധിക്കാനും അരക്കെട്ടിനു ചുറ്റും കൊഴുപ്പടിയാനും ചീത്തകൊളസ്ട്രോൾ അടിഞ്ഞുകൂടാനും കാരണമാകും. വൈകാതെ ഹൃദ്രോഗങ്ങളും അർബുദവും ബാധിക്കാനുള്ള സാഹചര്യം വർധിക്കുമെന്നും ഗവേഷകർ പറയുന്നു.
ദിവസത്തിൽ എട്ടുമണിക്കൂറിലേറെ മറ്റൊരു വ്യായാമവുമില്ലാതെ ഇരിക്കുന്നവർ അമിതവണ്ണവും പുകവലിയും ഉണ്ടാക്കുന്നതിനോളം ദോഷമുണ്ടാക്കുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്. ഇനി ജോലി സ്ഥലത്ത് ദീർഘ സമയം ഇരിപ്പ് തുടരുന്നവരിൽ ടൈപ് 2 ഡയബറ്റിസ്, കാൻസർ സാധ്യതകളും കൂടുതലാണ്
ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്പോൾ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. . ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്‌ട്രോൾ നില കൂടാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും.
read more…
ഏത് താരനും ഒരാഴ്ച്ച കൊണ്ട് നിൽക്കും: ഇത് അമ്മമാരുടെ വീട്ടു വൈദ്യം
ഈ ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കു
ഈ 10 ഭക്ഷണങ്ങൾ ഒരിക്കലും രാവിലെ കഴിക്കരുത്
ഇരിക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും മുട്ട് വേദനയുണ്ടോ? കാരണങ്ങൾ ഇതാണ്
ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോൾ അസ്ഥികൾ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.
എന്തൊക്കെ ചെയ്യാം