വാഷിങ്ടൻ/ മ്യൂണിക്ക് ∙ റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്സി നവൽനിയുടെ മരണത്തിന് ഉത്തരവാദി ക്രെംലിനാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. നവൽനിയുടെ മരണം പുട്ടിന്റെ ക്രൂരത തുറന്നുകാട്ടുന്നതായി മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിലെ പ്രസംഗത്തിനിടെ കമല ഹാരിസ് പറഞ്ഞു.
പുട്ടിന്റെ വിമർശകനായ നവൽനി 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനം നവൽനിയിയെ ലോകത്തെ ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർക്ടിക് പ്രിസൺ കോളനിയിലേക്ക് മാറ്റിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക