ന്യൂയോർക്ക്∙ കഴിഞ്ഞ 15 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2024 ഭരണ സമിതി ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ വച്ച് അധികാരമേറ്റു.
പ്രസിഡന്റായി ചുമതലയേറ്റ സോജിമോൻ ജയിംസ്, കീനിന്റെ മറ്റ് പ്രധാന ചുമതലകൾ പല വർഷങ്ങളായി സ്ത്യുത്യർഹമായി നിർവഹിച്ച ശേഷമാണ് ഇപ്പോൾ പ്രസിഡന്റായി സ്ഥാനമേറ്റത്. മറ്റ് ഭാരവാഹികളായി നീന സുധിർ (വൈസ് പ്രസിഡന്റ്), ജേക്കബ് ജോസഫ് (ജനറൽ സെക്രട്ടറി), ലിന്റോ മാത്യു (ട്രഷറർ), വിനോദ് ദാമോദരൻ (ജോയിന്റ് സെക്രട്ടറി), പ്രേമ ആന്ദ്രപ്പള്ളിയിൽ (ജോയിന്റ് ട്രഷറർ), ഷിജിമോൻ മാത്യു (എക്സ് ഒഫീഷ്യോ), പ്രീത നമ്പ്യാർ (ചാരിറ്റി ആൻഡ് സ്കോളർഷിപ്), സിന്ധു സുരേഷ് (പ്രഫഷനൽ അഫെയേഴ്സ്), മനേഷ് നായർ (സ്റ്റുഡന്റ് ഔട്ട് റീച്), റെജി മോൻ എബ്രഹാം (സോഷ്യൽ & കൾച്ചറൽ അഫയേഴ്സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), അജിത് ചെറയിൽ (ജനറൽ അഫയേഴ്സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും റീജനൽ വൈസ് പ്രസിഡന്റുമാരായി ജേക്കബ് ഫിലിപ്പ് (അപ്സ്റ്റേറ്റ്, ന്യൂയോർക്ക്), ജെയ്സൺ അലക്സ് ന്യൂജഴ്സി), ബിജു പുതുശേരി (ന്യൂയോർക്ക് സിറ്റി, ലോങ്ങ് ഐലൻഡ്, ക്യുൻസ്) എന്നിവരും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2023 ലെ ബോർഡ് ചെയർമാൻ കെ ജെ ഗ്രിഗറി സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പുതുതായി ഒഴിവ് വന്ന ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി കുരിയാക്കോസ് , ലിസി ഫിലിപ്പ് (ബോർഡ് ചെയർ പേഴ്സൺ), കെ ജെ ഗ്രിഗറി, ബെന്നി കുരിയൻ, എൽദോ പോൾ, മെറി ജേക്കബ്, മനോജ് ജോൺ എന്നീ ബോർഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അധികാര കൈമാറ്റത്തിന് ശേഷം നടന്ന മീറ്റിങ്ങിൽ കീൻ നടത്തിവരുന്ന സ്കോളർഷിപ് പദ്ധതി, മെന്ററിങ്, സ്റ്റുഡന്റ് ഔട്ട് റീച്, പ്രഫഷനൽ സെമിനാറുകൾ, എന്നിവയോടൊപ്പം തന്നെ എൻജിനീയറിങ് കരിയർ ഗൈഡൻസ് അവസരങ്ങൾ, കോളജ് പ്രിപറേഷൻ വെബിനാർസ്, നാഷനൽ എൻജിനീയേഴ്സ് വീക്ക് തുടങ്ങിയ നൂതന പദ്ധതികളും 2024 ൽ നടപ്പാക്കുവാൻ തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
സോജിമോൻ ജയിംസ് 732-939-0909
ജേക്കബ് ജോസഫ് 973-747- 9591
ലിന്റോ മാത്യു 516-286 -4633
നീനാ സുധീർ 732 -789 -8262
ലിസി ഫിലിപ് 845 -642- 6206
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക