ഹൂസ്റ്റൺ ∙ മെമ്മോറിയൽ ഹെർമ്മൻ ഗ്രേറ്റർ ഹൈറ്റ്സ് ഏർപ്പെടുത്തിയ മികച്ച നഴ്സുമാർക്കുള്ള ‘ഡെയ്സി’ അവാർഡ് മലയാളിയായ ലാലി ജോൺ ചീഫ് നഴ്സിങ് ഓഫിസർ (സി.എൻ.ഒ) ആൻ സപോറിൽ നിന്നും ഏറ്റുവാങ്ങി . അനുകമ്പ, കരുതൽ, രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള സഹകരണ മനോഭാവം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലാലിയെ അവാർഡിനായി തിരഞ്ഞെടുത്തത്.
രോഗികളെ പരിചരിക്കുന്നതിനും, രോഗവിവരം അറിയിക്കുന്നതിനുള്ള ആശയവിനിമയത്തിലെ മികവും പുരസ്കാര നേട്ടത്തിന് സഹായിച്ചു. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗവും, തുമ്പമൺ സ്വദേശിയുമായ ജോർജ് ജോണിന്റെ(ജിജി) ഭാര്യയാണ് ലാലി ജോൺ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക