സൗത്ത് കാരോലൈന ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടുന്ന കോടതി നടപടികൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിനുള്ള പോരാട്ടത്തിനിടെയാണ് ഹേലി എതിരാളിയായ ട്രംപിനെതിരെ നിലപാട് കടുപ്പിച്ചത്.
ഡോണൾഡ് ട്രംപ് നിരന്തരമായി കോടതി കയറുകയാണ്. ട്രംപ് നേരിടുന്ന ഓരോ വിചാരണകളും കോടതി വിധികളും റിപ്പബ്ലിക്കൻ പാർട്ടിക്ക് ദോഷം ചെയ്യും. ക്യാംപെയ്ൻ സംഭാവനയായി ലഭിക്കുന്ന പണം ട്രംപ് അഭിഭാഷകർക്ക് ഫീസായി നൽകുന്നു. തുടർച്ചയായ മൂന്നാം തവണ ട്രംപിനെ സ്ഥാനാർഥിയാക്കുന്നത് റിപ്പബ്ലിക്കൻമാരെ ദോഷകരമായി ബാധിക്കും. വളരെക്കാലമായി ഇക്കാര്യത്തിൽ താൻ മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ഹേലി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക