എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പൂഡൻസിന്റെ ആഭിമുഖ്യത്തിൽ മുൻ ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 20ന് കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തും. മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ ഭാര്യ മീര ബെൻ എൻഡോവ്മെന്റും രേഖകളും വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണന് കൈമാറും.
Read more ….
- വന്യജീവി ആക്രമണത്തിൽ ഉന്നതതലയോഗം ചേരാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- മമ്മൂക്കയെ ലാലേട്ടൻ ഉമ്മ വയ്ക്കുന്ന സീൻ എടുത്തത് എങ്ങനെ? അൽഫോൻസിന്റെ ചോദ്യത്തിന് ഉത്തരവുമായി ജോഷി
- ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
- പോളിന് ആദരാഞ്ജലി അർപ്പിച്ച് ആയിരക്കണക്കിനാളുകൾ:മൃതദേഹവുമായി പുൽപ്പള്ളിയിൽ വൻ പ്രതിഷേധം
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിൽ രാഹുലിനും ന്യായ് യാത്രക്കും വൻ വരവേൽപ്പ്
പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആമുഖപ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. സർവ്വകലാശാല സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. ദിനേശ് മാത്യു മുരിക്കൻ, മുൻ സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. അരുൺ ബി. വർഗീസ്, രജിസ്ട്രാർ ഡോ. പി. ഉണ്ണകൃഷ്ണൻ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പൂഡൻസ് കോഓർഡിനേറ്റർ ഡോ. വി. കെ. ഭവാനി, ഡോ. കെ. ജി. കുമാരി എന്നിവർ പ്രസംഗിക്കും.