മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയൻ: ‘അമരൻ’ ടീസർ പുറത്തിറക്കി| Amaran Official Teaser

ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അമരൻ’. ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

രാജ്‌കുമാർ പെരിയസാമി ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മേജർ മുകുന്ദ് വരദരാജൻ എന്ന പട്ടാളക്കാരനായാണ് ചിത്രത്തിൽ ശിവകാർത്തികേയൻ എത്തുന്നത്. നടന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാണിത്. 

ചിത്രത്തില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്. സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിൽ ‘പ്രേമലു’വിൽ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹന്‍ എത്തുന്നു.

Read More……..

മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയനും എത്തുന്നു. ചിത്രത്തിനായി കൗമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.

റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കശ്മീർ ആണ് പ്രധാന ലൊക്കേഷൻ. 

സംഗീതം ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം സി.എച്ച്. സായി. പ്രൊഡക്‌ഷൻ ഡിസൈൻ രാജീവൻ.