ന്യൂജഴ്‌സി ഇന്ത്യ കമ്മീഷനിൽ ഇടം പിടിച്ച് അഞ്ച് മലയാളികൾ

ന്യൂജഴ്‌സി∙ ഗവർണർ ഫിൽ മർഫി സ്ഥാപിച്ച ന്യൂജഴ്‌സി ഇന്ത്യ കമ്മീഷനിൽ ഇടം പിടിച്ച് അഞ്ച് മലയാളികൾ. ഡോ.കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ ഹെഡ്), വിദ്യ കിഷോർ, വെസ്‌ലി മാത്യൂസ്, അസംബ്ലിമാൻ സ്റ്റെർലി സ്റ്റാൻലി, രാജി തോമസ്, സെനറ്റർ വിൻ ഗോപാൽ എന്നീ മലയാളികളാണ് 30 അംഗ കമ്മിഷനിൽ ഇടം പിടിച്ചത്. 

ഇന്ത്യയും ന്യൂജഴ്‌സിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമം ശക്തമായി തുടരും. ഇന്ത്യൻ കുടിയേറ്റ ജനതയുടെ സംഭാവനകൾ  ന്യൂജഴ്‌സിക്ക് അഭിമാനമാണ്. ഒന്നിച്ച് വളരുന്നതിനും പുതുസാധ്യത തേടുന്നതിനും കമ്മിഷനിലെ ഒന്നിച്ചുള്ള പ്രവർത്തനം സഹായിക്കും

കോർപ്പറേറ്റ്  മാധ്യമ മേഖലകളിലെ മികവ് പരിഗണിച്ചാണ് കൃഷ്ണ കിഷോറിനെ കമ്മീഷനിലേക്ക് തിരഞ്ഞെടുത്തത്. ഡിലോയ്റ്റ്, പിഡബ്ലുസി തുടങ്ങിയ ആഗോള കമ്പനികളിലെ നേതൃത്വം മികവും കൃഷ്ണ കിഷോറിനെ പരിഗണിക്കുന്നതിന് സഹായിച്ചു. വിദ്യ കിഷോർ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ ഗ്ലോബൽ സര്‍വീസസ് വിഭാഗത്തിന്‍റെ എച്ച്ആര്‍ മേധാവിയാണ്. രാഗി തോമസ് സ്പ്രിങ്ക്ലർ സിഇഒയും, ജെയ്‌മി ജേക്കബ് മുൻ യുഎസ് എംബസി ഉദ്യോഗസ്ഥയും വിൻ ഗോപാൽ ന്യൂ ജേഴ്‌സി ജനപ്രതിനിധിയുമാണ്.

ഇന്ദു ലൂ, ജോസ് ലൊസാനോ, അഞ്ജലി മെഹ്‌റോത്ര, ദീലിപ് മാസ്‌ കെ , രാജ് മുഖർജി, സുരേഷ് മുത്തുസ്വാമി, ശ്രീനിവാസ് പാലിയ, ആനന്ദ് പാലൂരി, ഫൽഗുനി പാൻദ്യ, ഫൽഗുനി പാണ്ഡ്യ, കാരി പാരിഖ്, രാജീവ് പരീഖ്, ഗുർപ്രീത് പാസ്റിച്ച, ദീപക് രാജ്, ജതിൻ ഷാ, ഹുസൈഫ ഷാക്കിർ, സ്റ്റീവൻ വാൻ കുയ്കെൻ. ഡിനി അജ്മാനി, നടാഷ അളഗരശൻ, ശ്രീ അറ്റ്‌ലൂരി, സ്‌നേഹാൽ ബത്ര, കോളിൻ ബുറസ്, രവി ദത്താത്രേയ, കീർത്തി ദേശായി, പരിമൾ ഗാർഗ്, ബൽപ്രീത് ഗ്രെവാൾ-വിർക്ക്, കിരൺ ഹന്ദ ഗൗഡിസോസോ, പവിത ഹൗ, ജെയ്‌മി ജേക്കബ്, മോണിക്ക ജെയിൻ, ഗുർബീർ ജോഹൽ, സുചിത്ര കാമത്ത്,  ക്രിസ്റ്റീന സുക്ക്,ക്രിസ് കൊല്ലൂരി എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങൾ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News