കൊച്ചി: കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയുടെ ബില്‍ബോര്‍ഡുകള്‍ മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് ബിൽബോർഡുകൾ എന്ന് ആരോപിച്ച് സിപിഎം നേതാവ് അഡ്വ.കെ.എസ്.അരുൺ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇതു നീക്കം ചെയ്തത്.
രണ്ടു ദിവസം മുമ്പാണ് കൊച്ചി മെട്രോ തൂണുകളിൽ ഹൈബിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ബിൽബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘കമിങ് സൂൺ’ എന്ന തലക്കെട്ടിൽ ‘ഹൃദയത്തില്‍ ഹൈബി’, ‘നാടിന്റെ ഹൃദയാക്ഷരങ്ങൾ’ എന്നീ വാചകങ്ങളാണ് ബിൽബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് അരുൺ കുമാർ കൊച്ചി മെട്രോയ്ക്കു പരാതി നല്‍കി.
രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന മെട്രോയുടെ നയത്തിന് വിരുദ്ധമാണിതെന്നും സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഹൈബ ഈഡനുവേണ്ടി കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ബില്‍ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
















