ഡാലസ് ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ തോൽപ്പിക്കാൻ റിപ്പബ്ലിക്കൻമാർക്കുള്ള അവസാന പ്രതീക്ഷ താനാണെന്ന് അവകാശപ്പെട്ട് യുഎൻ മുൻ അംബാസഡർ നിക്കി ഹേലി. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത് അപകടമാണ്. മെക്സിക്കോയുടെ തെക്കൻ അതിർത്തിയിൽ 25,000 ഫെഡറൽ ഏജന്റുമാരെ കൂടുതലായി വിന്യസിക്കും. 75 വയസ് പൂർത്തിയായ ഉദ്യോഗസ്ഥർക്ക് മാനസിക കഴിവ് പരിശോധന നടത്തണം. പുതു തലമുറ നേതാവിനെയാണ് ഭൂരിപക്ഷം അമേരിക്കാരും ആഗ്രഹിക്കുന്നതെന്നും നിക്കി ഹേലി പറഞ്ഞു. നിലവിൽ ട്രംപും ഹേലിയുമാണ് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്നത്.
അതേസമയം, റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥിത്വത്തിനുള്ള മത്സരത്തിൽ ട്രംപിനാണ് മുൻതൂക്കം. ഇതുവരെയുള്ള എല്ലാ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ മത്സരങ്ങളിലും ട്രംപ് വിജയിച്ചു. അടുത്ത മാസം 5 ന് നടക്കുന്ന ടെക്സസ് പ്രൈമറി ഹേലിക്ക് പ്രധാനമാണ്. ഹൂസ്റ്റൺ സർവകലാശാലയിലെ ഹോബി സ്കൂൾ ഓഫ് പബ്ലിക് അഫയേഴ്സ് കഴിഞ്ഞ മാസം പുറത്തുവിട്ട വോട്ടെടുപ്പിൽ ഹേലിയെക്കാൾ 61 ശതമാനം പോയിന്റ് ലീഡിന് ട്രംപ് മുന്നിലാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക