ഫിലാഡല്‍ഫിയ ∙ അമേരിക്കയിലെ ഫിലഡല്ഫിയയില് പിറവം-മണീട് ചന്ദനശ്ശേരില്‍ കുടുംബാംഗം മാത്യു ജേക്കബ് (72) അന്തരിച്ചു. . പൊതുദര്‍ശനവും സംസ്ക്കാരവും ഇന്നും നാളെയുമായി ഫിലാഡല്‍ഫിയയിൽ നടക്കും. ഭാര്യ പത്തനംതിട്ട വയലത്തല കൊച്ചു വെള്ളാരത്ത് കുടുംബാംഗം ലീലാമ്മ ജേക്കബ്.ലിജി ജോബിന്(ഡാലസ്), ലിന്‍സി ലക്സ് ഗുരുസ്വാമി(ന്യൂജഴ്സി), ജെയ്മോന് ജേക്കബ് (ഫിലഡല്‍ഫിയ) എന്നിവര്‍ മക്കളാണ്. ജോബിന് ജോണ്‍(ഡാലസ്), ലക്സ് ഗുരുസ്വാമി(ന്യൂജഴ്സി), സോമി ജേക്കബ്(ഫിലഡല്‍ഫിയ) എന്നിവര്‍ മരുമക്കളും നഥാനിയേല്‍, ഡാനിയേല്‍, അബീഗയില്‍, ലിയോ, ഒലീവിയ എന്നിവര്‍ കൊച്ചുമക്കളുമാണ്.
മണീട് ചന്ദനശ്ശേരില്‍ ചാക്കോ മാത്യൂ-മറിയാമ്മ ദമ്പതികളുടെ മകനായ മാത്യു ജേക്കബ് എൻജിനീയറിങ് ബിരുദത്തിനു തിരുവനന്തപുരം കെല്‍ടോണില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ട്രേഡ് യൂണിയന് രംഗത്ത് സജീവമായിരുന്ന അദ്ദേഹം യൂണിയന് നേതാവായിഅമേരിക്കയില് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഉദ്യോഗസ്ഥനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മണീട് സെന്റ് കുറിയാക്കോസ് യാക്കോബായ കത്തീഡ്രലാണ് മാതൃ ഇടവക. ഏലിയാസ് മാത്യു(മണീട്), ബാബു മാത്യു(തിരുവനന്തപുരം), പോളിമാത്യൂ(മണീട്), മേരി മാത്യൂ(മണീട്), പരേതരായ തങ്കുമാത്യു, മോളി മാത്യൂ എന്നിവര്‍ സഹോദരങ്ങളാണ്.
ഇന്ന് വൈകുന്നേരം 4 മുതല്‍ 8.30 വരെ ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും നടക്കും. അമേരിക്ക-യൂറോപ്പ് ക്നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ് ഡോ. ആയൂബ് മോര് സില്‍വാനോസ് മെത്രാപ്പൊലീത്ത ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്. 17-ാം തീയതി ശനിയാഴ്ച രാവിലെ 8 മുതല്‍ സംസ്ക്കാര ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് പൈന്‍ ഗ്രോവ് സെമിത്തേരിയിലെ സെന്റ് പീറ്റേഴ്സ് ഇടവകയ്ക്കായുള്ള പ്രത്യേക സ്ഥലത്ത് സംസ്ക്കാരം നടക്കുന്നതുമാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക