ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കാവാലം പഞ്ചായത്ത് നിവാസിയായ ആതിര തിലക് (25) എന്ന യുവതി വിവാഹ നിശ്ചയം കഴിഞ്ഞ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ്, കാവാലം പത്തിൽച്ചിറ വീട്ടിൽ അനന്തുവിനെ (26) ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കൈനടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും സ്നേഹത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കഴിഞ്ഞ കഴിഞ്ഞ നവംബര്‍ 13ന് മോതിരമാറ്റ ചടങ്ങ് നടത്തിയിരുന്നു. എന്നാല്‍ അനന്തു ജനുവരി അഞ്ചാം തീയ്യതി ആതിരയുടെ വീട്ടില്‍ എത്തി വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
Read more :
- ‘അച്ഛന് വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു ; ഇവിടെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’,പരാതിയുമായി പോളിന്റെ മകള്‍
- സംശയത്തിൻ്റെ പേരിൽ ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്നയാൾ അറസ്റ്റിൽ
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
ഇതിന്റെ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. കൈനടി പോലീസ് സ്റ്റേഷൻ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജോയി എ ജെ, സജിമോൻ എം പി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജോസലിൻ, അനൂപ്, എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി അനന്തുവിനെ അറസ്സ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക