തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവികൾ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. എന്നാൽ അടിസ്ഥാന രഹിതമായ കേസാണെന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.
കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആൾ പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെ വിവിധ സിസിടിവി ക്യാമറകൾ പരിശോധിച്ചു.
Read more :
- ‘അച്ഛന് വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു ; ഇവിടെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’,പരാതിയുമായി പോളിന്റെ മകള്‍
- സംശയത്തിൻ്റെ പേരിൽ ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്നയാൾ അറസ്റ്റിൽ
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
പാറ്റൂരിലെ ഒരു ക്യാമറയിൽ നിന്നാണ് രാധാകൃഷ്ണൻ യുവതിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ കന്റോൺമെന്റ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. യുവതിയുമായി റോഡിൽ വച്ച് വാക്ക് തർക്കം ഉണ്ടാെയെന്ന് രാധാകൃഷ്ണൻ സമ്മിതിച്ചിട്ടുണ്ട്. എന്നാൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അധിക്രമം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ മൊഴി. കേസിൽ കൂടുതൽ സാഹചര്യ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക