കണ്ണൂര്‍: കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു.
കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്. വനത്തിലൂടെയുള്ള യാത്രയ്ക്കിടെയാണു സംഭവം.
ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങി സംഘം പോയി. ആറുപേരാണു സംഘത്തിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
സുരേഷിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. സംഭവത്തില്‍ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് കണ്ണൂർ റൂറൽ പൊലീസ് മേധാവി അറിയിച്ചു.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
















