തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി. പാലോട് രാവിയുടെ സേവനം കണക്കിലെടുത്ത് അദ്ദേഹത്തോട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദ്ദേശം നല്‍കി. പെരിങ്ങമല പഞ്ചായത്ത് ഭരണം നഷ്ടമായതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു പാലോട് രവിയുടെ രാജിപ്രഖ്യാപനം. ഇദ്ദേഹത്തിന്റെ പഞ്ചായത്താണ് പെരിങ്ങമല. ഇവിടെ കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേർന്നിരുന്നു. സ്വന്തം പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പാലോട് രവി രാജിവച്ചത്. കെപിസിസി പ്രസിഡന്റിനാണ് രാജിക്കത്ത് നല്‍കിയത്.
Read more :
- ‘അച്ഛന് വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു ; ഇവിടെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’,പരാതിയുമായി പോളിന്‍റെ മകള്‍
- സംശയത്തിൻ്റെ പേരിൽ ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്നയാൾ അറസ്റ്റിൽ
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
















