ലങ്സ് നമ്മുടെ റെസ്പിറേറ്ററി സിസ്റ്റത്തിന്റെ ഭാഗമാണ്. ഇരുവശവുമുള്ള സ്പോന്ജ് പോലത്തെ അവയവം ശ്വാസന വ്യവസ്ഥയ്ക്കു സഹായിക്കുന്നു.ഓക്സിജനെ അകത്തെടുക്കുന്നതും കാർബൺ ഡയോക്സൈഡിനെ പുറം തള്ളാനും ഈ അവയവം സഹായിക്കുന്നു. ഈ അവയവത്തിൽ ഏതെങ്കിലും വിധത്തൽ കാൻസർ സെൽ രൂപപ്പെടുകയും പിന്നീട് അവ മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ലങ് ക്യാൻസർ രൂപപ്പെടുന്നത്
ലങ് ക്യാൻസർ ലക്ഷണങ്ങൾ എന്തെല്ലാം?
- വിട്ടുമാറാത്ത ചുമ
- ശ്വാസതടസ്സം
- നെഞ്ചുവേദന
- പെട്ടെന്ന് ഭാരം കുറയൽ
- അസ്ഥി വേദന
- ഇടയ്ക്കിടെയുള്ള തലവേദന
- ചുമയ്ക്കുമ്പോൾ രക്തം വരിക
- പരുക്കൻ ശബ്ദം
- നഖത്തിലെ മാറ്റങ്ങൾ
- അമിത ക്ഷീണം
ശ്വാസകോശ അർബുദത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, വന്ധ്യത, ഉയർന്ന കൊളസ്ട്രോൾ, സ്ഥിരമായ ചുമ തുടങ്ങിയ മറ്റ് രോഗങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് പുകവലിയാണ്. നിങ്ങൾ എത്ര കുറച്ച് പുകവലിച്ചാലും അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അസെറ്റോണും ടാറും മുതൽ നിക്കോട്ടിനും കാർബൺ മോണോക്സൈഡും വരെ പുകയില ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നുണ്ട്; ഒരിക്കൽ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചാൽ, അത് ഒരു വ്യക്തിയെ ക്ഷയം, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ അണുബാധകൾ തുടങ്ങിയ അസുഖങ്ങളിലേക്ക് നയിക്കും.
- read more….
- ഇടക്കിടെയുള്ള ഗ്യാസ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഗ്യാസ് പെട്ടന്ന് മാറ്റാൻ ഇവ ചെയ്യൂ
- ഫ്രിഡ്ജിൽ വയ്ക്കണ്ട ഈ തോരൻ 3 ദിവസം വരെ കേടാകില്ല: എളുപ്പത്തിലുണ്ടാക്കാം അടിപൊളി തോരൻ
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- തേങ്ങയും വേണ്ട രുചിയും കൂടുതൽ; എളുപ്പത്തിലുണ്ടാകാം തക്കാളി വച്ചൊരു മോര് കറി
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
ജീവിത രീതികൾ, വ്യായാമമില്ലായ്മ തുടങ്ങിയ ക്യാൻസറിലേക്കു നയിക്കും. ഒരുപാടു വൗയു മലിനീകരണം നടക്കുന്ന ഇടങ്ങളിലുള്ള സ്ഥിരമായ ജീവിതവും നിങ്ങളെ ക്യാന്സറിലേക്കു നയിച്ചേക്കും.
എന്തൊക്കെ ചെയ്യാം?
- പുകവലിയ്ക്കാതിരിക്കുക
- വ്യായാമം ചെയ്യുക
- നല്ല ഭക്ഷണം കഴിക്കുക
- ഭക്ഷണത്തെ കഴിക്കുമ്പോൾ പ്രൊസ്സസിട് ആഹാരങ്ങൾ കഴിക്കാതിരിക്കുക
lung cancer symptoms