ജീവിത ശൈലി മൂലവും, ആഹാരശീലങ്ങൾ മൂലവും നര ഇപ്പോൾ എല്ലാവർക്കുമുണ്ട്. ചെറിയ കുട്ടികൾ മുതൽ എല്ലാത്തര പ്രായത്തിലുള്ളവരെയും നര ബാധിക്കുന്നുണ്ട്. നല്ല കറുപ്പൻ മുടി കൊഴിഞ്ഞു പോകുന്നതും, അവയിൽ നര വീഴുന്നതും പലർക്കും വിഷമമുള്ള സംഭവമാണ്. എന്നാൽ എന്ത് കൊണ്ടാണ് നര വരുന്നതെന്ന് അറിയാമോ?
വിറ്റാമിൻ ബി 12 കുറവ്
മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന മുടിയുടെ അടിഭാഗത്തുള്ള കോശങ്ങളാണ് നമ്മുടെയെല്ലാം മുടിക്ക് നിറം നൽകുന്നത്. മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റുകളെ ഉത്പാദിപ്പിക്കുന്നതിൽ കുറവ് ഉണ്ടാകുമ്പോഴാണ് മുടി നരയ്ക്കുന്നത്. പിഗ്മെന്റ് ഉൽപ്പാദനം കൃത്യമായി നടക്കുന്നതിന് തുടരാനായി കോശങ്ങൾക്ക് വിറ്റാമിൻ ബി 12 പോഷകങ്ങൾ ആണ് ഏറ്റവും ആവശ്യകമായത്. അതുകൊണ്ടുതന്നെ ഒരാളിൽ, വിറ്റാമിൻ ബി 12 ന്റെ കുറവുണ്ടെങ്കിൽ അകാല നര സംഭവിക്കുന്നു. ഇന്നത്തെ മാറിയ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് മിക്കവാറും ആളുകളിൽ 30-കളിൽ എത്തുമ്പോൾ തന്നെ മുടിക്കു നിറം നൽകുന്ന പിഗ്മെന്റ കോശങ്ങളുടെ ശേഷി ദുർബലമാകുമെന്നും, അതിന്റെ ഫലമായി നരയുടെ ലക്ഷണങ്ങൾ ഉണ്ടാകുമെന്നും ഗവേഷണങ്ങൾ പറയുന്നു.
പോഷകാഹാരക്കുറവ്
മതിയായ പോഷകാഹാരം നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ആരോഗ്യമുള്ള ചർമ്മവും കാണാനഴകുള്ള തലമുടിയും ലഭിക്കില്ല. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുള്ള ഭക്ഷണക്രമം നേരത്തെയുള്ള നരയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന പോഷകങ്ങൾ നിറഞ്ഞിരിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ നിങ്ങളിൽ ഭക്ഷണശീലത്തിൻ്റെ ഭാഗമായിരിക്കണം.
പുകവലി
പുകവലി അകാല നരയ്ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നരച്ച മുടിയുടെ ലക്ഷണങ്ങളെ അകറ്റിനിർത്താൻ ആയി അമിതമായ പുകവലി ശീലം നിയന്ത്രിക്കേണ്ടതുണ്ട്.
നര മാറ്റാനുള്ള ചില വഴികൾ
വിപണിയിൽ നിന്ന് നല്ല വില കൊടുത്ത് വാങ്ങിയ എണ്ണകളൊക്കെ ഉപയോഗിച്ചിട്ടും നരയും മുടി കൊഴിച്ചിലും മാറുന്നില്ലേ? വീട്ടിൽ ഉള്ള ചില സാധങ്ങൾ കൊണ്ട് നര മാറ്റാൻ സാധിക്കും. ഇതാ ചില നാട്ടു വൈദ്യങ്ങൾ
കറിവേപ്പിലയും വെളിച്ചെണ്ണയും
വെളിച്ചെണ്ണയുടെ അദ്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് ഏറെക്കുറെ നമുക്കെല്ലാവർക്കും അറിയാം. ഇത് ഒരു മികച്ച കണ്ടീഷണറും മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായം ചെയ്യുന്നതുമാണ്. കേടായ മുടിയുടെ പോഷണത്തിന് ആവശ്യമായ പ്രോട്ടീനുകളെ ഇത് നൽകുന്നു. ഒരു പിടി കറിവേപ്പില എടുത്ത് 1 കപ്പ് വെളിച്ചെണ്ണയിൽ ആറ് മുതൽ എട്ട് മിനിറ്റ് വരെ തിളപ്പിക്കുക. ഇത് തണുക്കാൻ അനുവദിച്ച ശേഷം ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയിൽ പതിവായി മസാജ് ചെയ്യുക.
പീച്ചിങ്ങ – ഒലിവ് ഓയിൽ
അകാല നരയെ തടയാൻ പീച്ചിങ്ങ എന്ന പച്ചക്കറി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പീച്ചിങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് നന്നായി ഉണക്കിയെടുക്കുക. മൂന്നോ നാലോ ദിവസം ഒലീവ് ഓയിലിൽ ഇത് കുതിർത്തുവയ്ക്കുക. ഈ മിശ്രിതം ഇരുണ്ട കറുപ്പ് നിറമാകുന്നതുവരെ തിളപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് ആഴ്ചയിൽ രണ്ടു തവണയെങ്കിലും നിങ്ങളുടെ തലയോട്ടിയിൽ മസാജ് ചെയ്യണം
സവാള – നാരങ്ങ നീര് ഹെയർ പാക്ക്
അകാല നരയെ തടയുന്നതിനുള്ള ഏറ്റവും പഴക്കമുള്ള പ്രതിവിധികളിൽ ഒന്നായ സവാള നാരങ്ങ നീര് ഹെയർ പാക്ക് മുടി സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. സവാള അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീരും കലർത്തി ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് സൂക്ഷിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മൈലാഞ്ചി – മുട്ട ഹെയർ പാക്ക്
പ്രകൃതിദത്തമായി മുടിക്ക് നിറം നൽകുന്നതിന് പുറമെ, അകാല നരയെ തടയാനും മൈലാഞ്ചിക്ക് കഴിയും. 2 ടേബിൾസ്പൂൺ മൈലാഞ്ചി പൊടിയിൽ ഒരു മുട്ട പൊട്ടിച്ചു ചേർക്കുക. 1 ടേബിൾ സ്പൂൺ തൈര് കൂടി ചേർത്ത് നന്നായി ഇളക്കുക. മുടിയിഴകളിലും വേരുകളിലും ഈ പേസ്റ്റ് പുരട്ടുക. മുടിക്ക് പോഷണം നൽകിക്കൊണ്ട് അകാല നര തടയാൻ ഇത് സഹായം ചെയ്യും
കടുകെണ്ണ
തനതായ രുചിക്ക് പേരുകേട്ട കടുകെണ്ണ നിരവധി ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൻ മാത്രമല്ല സഹായിക്കുന്നത്. ഇത് മുടിക്ക് മികച്ച ഗുണങ്ങൾ നൽകുന്നത് കൂടിയാണ്. ആന്റിഓക്സിഡന്റുകൾ, സെലിനിയം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ കടുകെണ്ണ മുടിക്ക് സ്വാഭാവിക തിളക്കവും ശക്തിയും നൽകിക്കൊണ്ട് പരിപോഷിപ്പിക്കുന്നു.
- read more….
- ഈ 10 ഭക്ഷണങ്ങൾ ഒരിക്കലും രാവിലെ കഴിക്കരുത്
- ദുബായിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ചർച്ചകൾക്ക് വിരാമം: ‘അതെ ഞങ്ങൾ സെപ്പറേറ്റഡ് ആണ്’ എന്ന വാർത്ത വെളിപ്പെടുത്തി ജിഷിൻ മോഹൻ
- ഈ വിവരങ്ങൾ നൽകരുത്: ഗൂഗിളിന്റെ നിർദ്ദേശം
മുടി കറുപ്പിക്കാനും ഈ എണ്ണ സഹായം ചെയ്യും. 2-3 ടേബിൾസ്പൂൺ ഓർഗാനിക് കടുകെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയും നന്നായി മസാജ് ചെയ്യുക. ഒട്ടിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ ഷവർ തൊപ്പി കൊണ്ട് മൂടുക. ഒരു രാത്രി മുഴുവൻ സൂക്ഷിച്ച ശേഷം ഇത് കഴുകുക. ഭക്ഷണത്തിൽ കടുകെണ്ണ ഉൾപ്പെടുത്തുന്നതും നരച്ച മുടിയെ പ്രതിരോധിക്കാൻ നല്ലതാണ്.
നരച്ച മുടി പിഴുതു കളഞ്ഞാൽ എന്ത് സംഭവിക്കും
പലയാളുകളും നരച്ച മുടി കാണുമ്പോൾ അത് പിഴുതു കളയാറ് പതിവുണ്ട്. ഈയൊരു പ്രവർത്തി ചെയ്യുന്നതുവഴി നിങ്ങളുടെ ഹെയർ ഫോളിക്കിളുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ മാത്രമേ കാരണമാകുന്നുള്ളൂ. ഇത് കഷണ്ടിയുടെ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ നരച്ച മുടി ഒരിക്കലും പിഴുത് കളയരുത്